തിരുവനന്തപുരം: കേരള ബാങ്ക് എ.ടി.എമ്മുകളിൽനിന്ന് പണം തട്ടിയ മൂന്നുപേർ പിടിയിൽ. കാസർകോട് സ്വദേശികെളന്ന് സംശയിക്കുന്ന ഇവരെ തമിഴ്നാട്ടിൽ നിന്നാണ് സൈബർ പൊലീസ് പിടികൂടിയതെന്നാണറിയുന്നത്. വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. തട്ടിപ്പിനു പിന്നിൽ ഇനിയും പ്രതികളുണ്ടെന്ന് സംശയിക്കുന്നു. സോഫ്റ്റ്വെയർ ഹാക്ക് ചെയ്താണ് തട്ടിപ്പ് നടന്നതെന്ന സംശയത്തിലാണ് പൊലീസ്. വിവിധ ജില്ലകളിലെ അഞ്ച് എ.ടി.എമ്മുകളിൽനിന്ന് രണ്ടേ മുക്കാൽ ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
ബാങ്ക് ഓഫ് ബറോഡയുടെ ഉത്തർപ്രദേശിലെ എ.ടി.എം കാർഡ് ഉപയോഗിച്ചാണ് പണം കവർന്നത്. സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് പ്രതികൾ കാസർകോട് സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്. കസ്റ്റഡിയിലുള്ളവരെ കൂടുതൽ ചോദ്യം ചെയ്താലേ തട്ടിപ്പ് വ്യക്തമാകൂവെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പിെൻറ സാഹചര്യത്തിൽ മറ്റു ബാങ്കുകളുടെ എ.ടി.എം കാർഡ് ഉപയോഗിച്ചുള്ള പണം പിൻവലിക്കൽ കേരള ബാങ്ക് മരവിപ്പിച്ചിരിക്കുകയാണ്.
കേരള ബാങ്ക് രൂപവത്കൃതമായിട്ടും ഏകീകൃത സോഫ്റ്റ്വെയർ സംവിധാനം വന്നിട്ടില്ല. ഓരോ ജില്ല ബാങ്കും സ്വന്തം സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് പ്രവർത്തനം നടത്തുന്നത്. സോഫ്റ്റ് വെയർ തയാറാക്കിയ കമ്പനികളിൽനിന്ന് വിവരം ചോർത്തിയാണോ പണം തട്ടിയതെന്നും സംശയമുണ്ട്. കേരള ബാങ്കിെൻറ എ.ടി.എമ്മിൽ മറ്റൊരു ബാങ്കിെൻറ എ.ടി.എം ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമിച്ചാൽ ആദ്യ സന്ദേശമെത്തുക കേരള ബാങ്കിെൻറ സാേങ്കതിക സംവിധാനത്തിലാണ്. അവിടെനിന്ന് നാഷനൽ പേമെൻറ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻ.സി.പി.എൽ) സോഫ്റ്റ്വെയറിലെത്തും.
എല്ലാ ബാങ്കുകളുടെയും എ.ടി.എം നിയന്ത്രിക്കുന്നത് ഈ സോഫ്റ്റ്വെയറാണ്. കേരള ബാങ്കിെൻറ എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കാൻ ശ്രമിക്കുന്നയാളുടെ ബാങ്ക് അക്കൗണ്ടിൽ ആവശ്യപ്പെട്ടുന്ന പണമുണ്ടെന്ന് പരിശോധിച്ച് തിരികെ സന്ദേശം നൽകുന്നതും ഇൗ സോഫ്റ്റ്വെയറാണ്.പണമുണ്ടെന്ന സന്ദേശമെത്തിയാൽ കേരള ബാങ്ക് ഉപഭോക്താവിന് പണം നൽകും.
ഈ പണം പിന്നീട്, ഇടപാടുകാരെൻറ അക്കൗണ്ടിൽനിന്ന് കേരള ബാങ്കിലെത്തും. സാങ്കേതിക സംവിധാനം ഇങ്ങനെയിരിക്കെ, തട്ടിപ്പ് നടത്തിയവർ പണം പിൻവലിച്ചപ്പോള്‍ സന്ദേശം കേരള ബാങ്കിെൻറ സോഫ്റ്റ്വെയർ വരെ മാത്രമേ പോയിരുന്നുള്ളൂ. ബാങ്കിെൻറ സോഫ്റ്റ് െവയർ പിൻവലിക്കാൻ അനുമതി നൽകുന്നതോടെ അക്കൗണ്ടിൽനിന്ന് പണം നഷ്ടമാകുന്നു. എന്നാൽ, എൻ.സി.പി.എല്ലിനോട് ആവശ്യപ്പെട്ടാൽ പണം തിരികെ ലഭിക്കുന്നുമില്ല. ആ സാഹചര്യത്തിലാണ് മറ്റ് എ.ടി.എം കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ കേരള ബാങ്ക് മരവിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.