തിരുവനന്തപുരം: 46.454 ഗ്രാം എം.ഡി.എം.എയുമായി മുന്ന് യുവാക്കൾ അമരവിള എക്സൈസ് ചെക്പോസ്റ്റിൽ പിടിയിൽ. വാഹനപരിശോധനക്കിടെയാണ് അറസ്റ്റ്. കടകംപള്ളി ചെന്നിലോട് വാവുവിളകത്ത് വീട്ടിൽ പാപ്പു എന്ന നിഖിൽ ലാൽ (33), ആനയറ സ്വദേശി രാഹുൽ (29), പുനലൂർ കുളത്തൂപ്പുഴ ചോഴിയക്കോട് കുന്നുംപുറത്ത് വീട്ടിൽ നാസിഫ് (26) എന്നിവരാണ് അറസ്റ്റിലായത്. മെഡിക്കൽ കോളജ് പോലിസ് സ്റ്റേഷൻ, പേട്ട പോലീസ്, എക്സൈസ് റേഞ്ച്, സർക്കിൾ എന്നിവിടങ്ങളിലുൾപ്പെടെ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് നിഖിൽ ലാൽ.
ബംഗളൂരുവിൽനിന്ന് വൻതോതിൽ മയക്കുമരുന്ന് കേരളത്തിലെത്തിച്ച് വിപണനം നടത്തിവരികയായിരുന്നു ഇയാൾ. ഇവരെ കസ്റ്റഡിയിലെടുത്ത് കേസ് റെക്കോർഡ് തയ്യാറാക്കുന്ന സമയത്ത് ഇവരുടെ കൈവശമുള്ള മൊബൈൽ ഫോണുകളിലെ രഹസ്യ കോഡുകളിൽ ലഹരിക്കായി നിരവധി പേർ ബന്ധപ്പെട്ടതായി അധികൃതർ പറയുന്നു.
നാഗർകോവിൽ നിന്നു വന്ന അന്തർസംസ്ഥാന ബസിലെ യാത്രക്കാരാണിവർ. ടെക്നോപാർക്കിൽ ലഹരി വിതരണം നടത്തിയ വട്ടപ്പാറ ചിറ്റാഴ സ്വദേശി ജസ്റ്റിൻ രാജിനെ 10.15 ഗ്രാം എം.ഡി.എം.എയുമായി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.