കിളിമാനൂർ: പൊതുവിദ്യാഭ്യാസവകുപ്പ് ഓൺലൈൻ ക്ലാസിൽ 'പാത്തുമ്മയുടെ ആട്' എന്ന ഹ്രസ്വചിത്രത്തിലൂടെ താരമായി മാറിയ അജ സുന്ദരി 'തുമ്പി' അമ്മയായി. കഴിഞ്ഞദിവസമാണ് തുമ്പി എന്ന് ഓമനപ്പേരുള്ള ആടിന് രണ്ട് കുട്ടികളുണ്ടായത്. വിദ്യാർഥിയും വാലഞ്ചേരി സ്വദേശിയുമായ ആകാശിേൻറതാണ് ഇൗ ആട്.
കോവിഡ് പശ്ചാത്തലത്തിൽ, വിക്ടേഴ്സ് ചാനലിൽ അഞ്ചാം ക്ലാസ് മലയാള പാഠഭാഗത്തിലാണ് തുമ്പി 'അഭിനയിച്ചത്'. കിളിമാനൂർ സ്വദേശി കൂടിയായ മടവൂർ കൃഷ്ണൻകുട്ടി എന്ന അധ്യാപകനായിരുന്നു ക്ലാസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.