തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഞായറാഴ്ച മുതൽ 22വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. വെള്ളയമ്പലം മുതൽ പി.എം.ജി വരെയും വെള്ളയമ്പലം മുതൽ മൻമോഹൻ ബംഗ്ലാവ് വരെയും വെള്ളയമ്പലം മുതൽ ട്രിവാൻഡ്രം ക്ലബ് വരെയും എൽ.എം.എസ് മുതൽ പാളയം വരെയും കോർപറേഷൻ ഓഫിസ് മുതൽ നന്തൻകോട്-ദേവസ്വം ബോർഡ് വരെയും റോഡിൽ ഇരുചക്രവാഹനങ്ങളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. യൂനിവേഴ്സിറ്റി ഓഫിസ് കോമ്പൗണ്ട്, യൂനിവേഴ്സിറ്റി കോളജ്, സംസ്കൃത കോളജ് ഗ്രൗണ്ട്, കേരള വാട്ടര്‍ അതോറിറ്റി പാർക്കിങ് ഏരിയ, സാൽവേഷൻ ആര്‍മി സ്കൂള്‍ ഗ്രൗണ്ട്, ജിമ്മി ജോര്‍ജ് ഇൻഡോര്‍ സ്റ്റേഡിയം, മൻമോഹൻ ബംഗ്ലാവ് മുതൽ കവടിയാർ വരെയുള്ള റോഡിന്റെ ഇടതുവശത്തും ട്രിവാൻഡ്രം ക്ലബ് മുതൽ എസ്.എം.സി വരെയുള്ള റോഡിന്റെ ഇടതുവശവും പി.എം.ജി മുതൽ േലാ കോളജ് വരെയുള്ള റോഡിന്റെ ഇടതുവശവും സംഗീതകോളജ്, മാഞ്ഞാലിക്കുളം ഗ്രൗണ്ടിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. അനുവദിച്ച സ്ഥലങ്ങളിൽ മാത്രം പാര്‍ക്ക് ചെയ്യണം. ജനങ്ങള്‍ക്ക് ഗതാഗതക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിന് 9497930055, 04712558731 എന്നീ ഫോണ്‍നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.