പോത്തൻകോട്: മുൻ രാഷ്ട്രപതി രാംനാദ് കോവിന്ദിന്റെ ശാന്തിഗിരി സന്ദർശനവുമായി ബന്ധപ്പെട്ട് പോത്തൻകോട് ജങ്ഷനിൽ പെട്ടെന്നുണ്ടായ ഗതാഗത നിയന്ത്രണത്തെതുടർന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപെട്ട് ഗതാഗതമന്ത്രി ആന്റണി രാജു. തിങ്കളാഴ്ച വൈകുന്നേരം 6.40 ഓടെയായിരുന്നു സംഭവം.
ശാന്തിഗിരി നവപൂജിത ആഘോഷങ്ങളുടെ ഭാഗമായി മുൻ രാഷ്ട്രപതി രാംനാദ് കോവിന്ദ് തിങ്കളാഴ്ച വൈകുന്നേരം ശാന്തിഗിരിയിൽ എത്തിയിരുന്നു. എന്നാൽ, മുൻ രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വേണ്ടത്ര മുന്നൊരുക്കങ്ങളും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പോത്തൻകോട് സ്വകാര്യ പരിപാടിക്കെത്തിയ മന്ത്രി ആന്റണി രാജുവും പൊലീസിന്റെ അശ്രദ്ധ കാരണം കുരുക്കിലാകുകയായിരുന്നു.
കരൂർ - പോത്തൻകോട് റോഡിലെ ജങ്ഷനിലെ ഒൺവേ റോഡിൽ രണ്ട് വശങ്ങളിലുമായി വലിയ വാഹനങ്ങൾ കയറ്റിവിട്ട് കുരുക്കിലായി. തുടർന്ന് പൊലീസുകാർ മന്ത്രിയെയും പൈലറ്റ് വാഹനത്തെയും ഇതേവഴിയിൽ കയറ്റിവിട്ട് മന്ത്രിയെ കുരുക്കിലാക്കുകയായിരുന്നു. ഗതാഗത കുരുക്കിൽപെട്ട മന്ത്രിയോട് പോത്തൻകോടിലെ ഗതാഗത കുരുക്കിനെക്കുറിച്ച് നാട്ടുകാരും പരാതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.