തിരുവനന്തപുരം: പേട്ട-കണ്ണമ്മൂല റോഡില്‍ നിര്‍മാണജോലികള്‍ പൂർത്തിയാകുന്നതുവരെ പേട്ട പള്ളിമുക്ക് ഭാഗത്ത് നിന്ന് കണ്ണമ്മൂല ഭാഗത്തേക്കുള്ള വാഹനഗതാഗതത്തിന് തിങ്കളാഴ്ച രാവിലെ ഏഴുമുതല്‍ നിയന്ത്രണം ഏർപ്പെടുത്തി. പേട്ട പള്ളിമുക്ക്-കണ്ണമ്മൂല റോഡില്‍ വാഹനഗതാഗതം പൂര്‍ണമായും തടസ്സപ്പെടും.
പേട്ട ഭാഗത്തുനിന്ന് പള്ളിമുക്ക്-കണ്ണമ്മൂല വഴി പോകേണ്ട കെ.എസ്.ആർ.ടി.സി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ പാറ്റൂര്‍-ജനറൽ ഹോസ്പിറ്റൽ-പാളയം വഴി പോകണം. കിഴക്കേകോട്ട ഭാഗത്തുനിന്ന് പള്ളിമുക്ക്-കണ്ണമ്മൂല വഴി പോകേണ്ടവ കിഴക്കേകോട്ടയിൽനിന്ന് പാളയം-പട്ടം വഴിയാണ് പോകേണ്ടത്.
പള്ളിമുക്ക്-കണ്ണമ്മൂല വഴി പോകേണ്ട ലൈറ്റ് മോട്ടോർ വാഹനങ്ങള്‍ പേട്ട നാലുമുക്ക്-കണ്ണമ്മൂല വൺവേ റോഡ് ടൂ വേ റോഡ് ആയി ഉപയോഗിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.