തിരുവനന്തപുരം: ഈഞ്ചയ്ക്കൽ ജങ്ഷനിലും സമീപപ്രദേശങ്ങളിലും വാഹനാപകടങ്ങൾ സംഭവിക്കാതിരിക്കാനായി ട്രാഫിക് സിഗ്നൽ സംവിധാനം ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ.
ആവശ്യാനുസരണം പൊലീസുകാരെ നിയോഗിക്കണമെന്നും കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സിറ്റി ട്രാഫിക് സൗത്ത് അസി. കമീഷണർക്ക് ഉത്തരവ് നൽകി.
രൂക്ഷമായ ഗതാഗതതടസ്സമാണ് ദേശീയപാതയുടെ ഭാഗമായ ഈഞ്ചയ്ക്കൽ ജംഗ്ഷനിൽ അനുഭവപ്പെടുന്നത്. നഗരത്തിലെ തിരക്കേറിയ നാല് റോഡുകൾ കൂടിച്ചേരുന്ന സ്ഥലമായതിനാൽ അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ള സ്ഥലമാണെന്ന് ട്രാഫിക് അസി. കമീഷണർ സമർപ്പിച്ച റിപ്പോർട്ട് പറയുന്നു.
പൊലീസുകാരെ ട്രാഫിക് നിയന്ത്രണത്തിന് നിയോഗിച്ചിട്ടുണ്ട്. ട്രാഫിക് സിഗ്നൽ സംവിധാനം കാര്യക്ഷമമാണെന്നും അനധികൃത വാഹന പാർക്കിങ് നിയന്ത്രിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ട്രാഫിക് സിഗ്നൽ സംവിധാനം കാര്യക്ഷമമല്ലെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹീം കമീഷനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.