തിരുവനന്തപുരം: കടൽക്ഷോഭത്തിൽ വീട് തകർന്ന കൊച്ചുതോപ്പിലെ കുടുംബങ്ങൾ ആധിയിൽ. കടലിറങ്ങുമ്പോൾ തിരിച്ചു ചെന്നാൽ താമസിക്കാൻ വീടുകളില്ല എന്നതാണ് ഈ കുടുംബങ്ങളെ ആധിയിലാഴ്ത്തുന്നത്. വലിയതോപ്പ് സെൻറ്. റോക്സ് കോൺവെൻറ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ഏഴോളം കുടുംബങ്ങളാണ് നിലവിൽ കഴിയുന്നത്.
കഴിഞ്ഞ മാസമുണ്ടായ കടൽക്ഷോഭത്തിൽ ശംഖുംമുഖം ബീച്ചിനടുത്തുള്ള കൊച്ചുതോപ്പിൽ അമ്പതിലധികം വീടുകളാണ് തകർന്നത്. ഇവരിൽ പലരും ലക്ഷക്കണക്കിന് രൂപ ബാങ്ക് വായ്പയെടുത്ത് വീട് കെട്ടിയവരാണ്. ഇരുനില കോൺക്രീറ്റ് വീടുകളും ഓടിട്ട വീടുകളും തകർന്നവയുടെ കൂട്ടത്തിലുണ്ട്.ഒരു മാസത്തിലധികമായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഇവരെ കാണാൻ ഒരു ജനപ്രതിനിധിയും വന്നില്ലെന്ന് ക്യാമ്പിലെ അന്തേവാസിയായ മേരി വ്യക്തമാക്കി. ഇവരുടെ കൂട്ടത്തിൽ വയോധികരും ശാരീരിക അവശതകൾ ഉള്ളവരും നിരവധിയാണ്.
റിവേഴ്സ് ക്വാറൻറീനിൽ കഴിയേണ്ട ഇവർക്ക് കോവിഡ് വന്നാൽ അതിനു ഉത്തരവാദി സർക്കാർ ആയിരിക്കുമെന്ന് അന്തേവാസികളും വയോധികരുമായ ജെസ്മൽ (71), സെലിൻ (63) എന്നിവർ കൂട്ടിച്ചേർത്തു.അമ്മ മരിച്ചുപോയ രണ്ടു കൗമാരക്കാരുടെ രക്ഷാകർത്താവാണ് ഹൃദ്രോഗിയായ ജെസ്മൽ. ആ കുട്ടികളിരൊൾ ഓട്ടിസം മൂലം വിഷമതകൾ അനുഭവിക്കുന്നയാൾ കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.