കൊച്ചി: പാട്ടക്കുടിശ്ശിക അടക്കാത്ത ട്രിവാൻഡ്രം ടെന്നിസ് ക്ലബിനോടനുബന്ധിച്ച ഭൂമി നിയമപരമായി ഏറ്റെടുക്കാൻ സർക്കാറിന് സ്വാതന്ത്ര്യമുണ്ടെന്ന് ഹൈകോടതി. കുടിശ്ശിക അടക്കാത്ത സാഹചര്യത്തിൽ ക്ലബിന്റെ ബാർ ലൈസൻസ് പുതുക്കി നൽകാത്ത സർക്കാർ തീരുമാനം ശരിവെച്ചാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. സർക്കാർ നടപടി ചോദ്യം ചെയ്ത് ക്ലബ് നൽകിയ ഹരജി കോടതി തള്ളി.
1937ൽ സ്ഥാപിതമായ ക്ലബ് സർക്കാർ പാട്ടത്തിന് നൽകിയ 4.27 ഏക്കർ ഭൂമിയിലാണ് പ്രവർത്തിക്കുന്നത്. പലതവണ ഇത് പുതുക്കി നൽകി. 1995ൽ നഗരപരിധിയിൽ ഭൂമി പാട്ടത്തിന് നൽകുന്നതിനുള്ള പുതിയ ചട്ടങ്ങൾ പാസാക്കിയതിനെത്തുടർന്ന് 31.27 കോടി രൂപ പാട്ടക്കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് 2022ൽ ജില്ലാ കലക്ടർ ക്ലബിന് നോട്ടീസ് നൽകി. നേരത്തേ പാട്ടക്കുടിശ്ശിക നിലനിൽക്കെ ക്ലബിന്റെ ബാർ ലൈസൻസ് എക്സൈസ് പുതുക്കി നൽകിയിരുന്നെങ്കിലും പാട്ടക്കുടിശ്ശിക അടച്ച് നിയമപരമായ പാട്ടക്കരാർ ഹാജരാക്കണമെന്ന ചട്ടപ്രകാരം കലക്ടർ നോട്ടീസ് നൽകിയ പശ്ചാത്തലത്തിലാണ് ലൈസൻസ് പുതുക്കി നൽകാതിരുന്നത്. ഇത് ചോദ്യം ചെയ്യുന്ന ഹരജിയിൽ ലൈസൻസ് പുതുക്കി നൽകാൻ സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിട്ടു. ഒരു കോടി രൂപ അടച്ചാൽ 2024 -25ലെ ബാർ ലൈസൻസ് താൽക്കാലികമായി പുതുക്കി നൽകണമെന്നായിരുന്നു ഉത്തരവ്. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകി.
സർക്കാർ അപ്പീലും ക്ലബിന്റെ ഹരജിയും കോടതി ഒന്നിച്ച് കേൾക്കുകയായിരുന്നു. കാലാകാലങ്ങളിൽ അടക്കേണ്ട തുക തീർക്കാതെ വൻകുടിശ്ശിക വരുത്തിയതിന്റെ ഉത്തരവാദിത്തം ക്ലബിനുള്ളതായി കോടതി വ്യക്തമാക്കി. പാട്ടക്കുടിശ്ശിക ഉണ്ടായിട്ടും 2020 വരെ ബാർ ലൈസൻസ് പുതുക്കി നൽകിയിരുന്നു. കലക്ടറുടെ നിർദേശം ഉണ്ടായ ശേഷമാണ് ലൈസൻസ് പുതുക്കാൻ വിസമ്മതിച്ചത്. അംഗങ്ങളിൽനിന്ന് പിരിക്കുന്ന ഫീസും പെട്രോൾ പമ്പിൽനിന്നുള്ള വരുമാനവുമുണ്ടായിട്ടും കുടിശ്ശിക തീർക്കാൻ പണമില്ലെന്ന് പറയാനാവില്ല. 2025 ആഗസ്റ്റിൽ പാട്ടക്കാലാവധി തീരുകയാണ്. തുടർന്നാണ് സർക്കാർ നടപടിയിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി തീർപ്പാ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.