സ്വ​ർ​ണം മോ​ഷ്​​ടി​ച്ച സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ കൂ​ടി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ചെ​ല്ല​മം​ഗ​ലം കു​ണ്ടൂ​ർ​ക്കു​ള​ത്തെ വീ​ട്ടി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​തി​ക്ര​മി​ച്ച് ക​യ​റി വാ​ഹ​ന​ങ്ങ​ളും മ​റ്റും അ​ടി​ച്ച് ത​ക​ർ​ത്ത് സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ കൂ​ടി പൊ​ലീ​സ് പി​ടി​കൂ​ടി.

ചെ​മ്പ​ഴ​ന്തി ക​ട​വ​ൻ​കോ​ട് രേ​വ​തി​യി​ൽ രാ​ഹു​ൽ (36), ചെ​മ്പ​ഴ​ന്തി കീ​രി​ക്കു​ഴി വ​ട​ക്കേ വീ​ട്ടി​ൽ വാ​വ അ​നൂ​പ് എ​ന്ന് വി​ളി​ക്കു​ന്ന അ​നൂ​പ് (29) എ​ന്നി​വ​രെ​യാ​ണ് ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഈ ​കേ​സി​ലെ മ​റ്റ് നാ​ല് പ്ര​തി​ക​ളാ​യ ര​തീ​ഷ്, ജി​ഷ്ണു, അ​ഖി​ൽ, ദീ​പു എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. ക​ഴ​ക്കൂ​ട്ടം സൈ​ബ​ർ സി​റ്റി അ​സി. ക​മീ​ഷ​ണ​ർ ഷൈ​നു തോ​മ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഒ​ളി​സ​ങ്കേ​ത​ത്തി​ൽ നി​ന്ന്​ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. 

Tags:    
News Summary - Two more members of the gold theft gang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.