അറസ്റ്റിലായ പ്രതികൾ 

വെള്ളാണിക്കൽ പാറയിൽ വിദ്യാർഥിനികളെ മർദിച്ച രണ്ടുപേര്‍ അറസ്റ്റില്‍

പോത്തൻകോട്: വെള്ളാണിക്കൽ പാറയിൽ സുഹൃത്തുക്കൾക്കൊപ്പമെത്തിയ വിദ്യാർഥിനികളെ മർദിച്ച സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റില്‍. ശ്രീനാരായണപുരം സ്വദേശി അഭിജിത്ത് (24) കോലിയക്കോട് സ്വദേശി ശിവജി (42) എന്നിവരാണ് അറസ്റ്റിലായത്.

പെൺകുട്ടികളെ മർദിച്ചതിന് ശ്രീനാരായണപുരം സ്വദേശി മനീഷിനെ പോത്തൻകോട് പൊലീസ് സംഭവ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ജാമ്യത്തിൽ വിട്ടയച്ചു. മർദന ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് നിസ്സംഗതക്കെതിരെ പ്രതിഷേധമുയർന്നു.

തുടർന്ന്, റൂറൽ എസ്.പി ഇടപെട്ട് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോൺസണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അഭിജിത്തിന്‍റെയും ശിവജിയുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്ത്രീത്വത്തെ അപമാനിച്ചതിനുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. നേരത്തേ അറസ്റ്റിലായ മനീഷിന്‍റെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഡിവൈ.എസ്.പി പറഞ്ഞു.

Tags:    
News Summary - Two persons arrested for beating up female students at Vellanikal Para

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.