തിരുവനന്തപുരം: നഗരത്തിൽ പ്രവർത്തനരഹിതമായിക്കിടന്ന തുമ്പൂർമൂഴി എയ്റോബിക് ബിന്നുകൾ കോർപറേഷൻ ആരോഗ്യവിഭാഗം നവീകരിക്കുന്നു. നഗരപരിധിയിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. നവീകരിച്ച തുമ്പൂർമൂഴി ബിന്നുകൾക്ക് സമീപം വിവിധ സന്നദ്ധ സംഘടനകളുടെയും ഹരിതകർമസേനയുടെയും ജനങ്ങളുടെയും തൊഴിലാളികളുടെയും സഹായത്തോടെ സൗന്ദര്യവത്കരണ പരിപാടികളും നടത്തുന്നുണ്ട്. ഇത്തരത്തിൽ ആദ്യഘട്ടത്തിൽ നവീകരിച്ച ആറ് യൂനിറ്റുകളുടെ ഉദ്ഘാടനം വ്യാഴാഴ്ച നടന്നു.
പൂജപ്പുര, വട്ടിയൂർക്കാവ് വാർഡുകളിൽ ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഗായത്രി ബാബുവും പട്ടം വാർഡിൽ ഡെപ്യൂട്ടി മേയർ പി.കെ. രാജുവുമാണ് സൗന്ദര്യവത്കരണ പരിപാടികൾ ഉദ്ഘാടനം ചെയ്തത്. മറ്റു സ്ഥലങ്ങളിൽ കൗൺസിലർമാരായ സമീറ (വിഴിഞ്ഞം), ശ്യാംകുമാർ (കുറവൻകോണം), പനിയടിമ (കോട്ടപ്പുറം) എന്നിവരും തുമ്പൂർമൂഴികളുടെ ഉദ്ഘാടനം നിർവഹിച്ചു. ആകെ 11 തുമ്പൂർമൂഴികളാണ് നഗരത്തിൽ ഇപ്പോൾ നവീകരിച്ചിരിക്കുന്നത്. ബാക്കിയുള്ളവയും വൈകാതെ നവീകരിച്ച് മാലിന്യസംസ്കരണം ഊർജിതമാക്കാനാണ് കോർപറേഷന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.