വഞ്ചിയൂര്‍: പെണ്‍കുട്ടിയെ കടന്നുപിടിച്ച് ദേഹോപദ്രവമേല്പിച്ച കേസിലെ പ്രതിയെ വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട മണ്ണൂര്‍കര ഉത്തരംകോട് കുന്തിരിമൂട്ടില്‍ ജി.എസ് ഭവനില്‍ പ്രസാദിനെ (47) ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച വൈകീട്ട് നാലിന് കുന്നുംപുറത്ത് ഐ.എ.എസ് കോച്ചിങ് ക്ലാസ് കഴിഞ്ഞ് മള്ളൂര്‍ റോഡിലെത്തിയ പെണ്‍കുട്ടിയെ അശ്ലീലച്ചുവയോടെ സംസാരിക്കുകയും കടന്നുപിടിച്ച് ദോഹോപദ്രവമേല്പിക്കുകയുമായിരുന്ന പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.
വഞ്ചിയൂര്‍ എസ്.എച്ച്.ഒ ഗിരിലാലിന്റെ നേതൃത്വത്തില്‍ എസ്.ഐ അനീഷ്കുമാര്‍, ജിഷ്ണു, ജസ്റ്റിന് മോസസ്, ജയകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അരുണ്‍കുമാര്‍, ഷാജി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.