ന​ബീ​ൽ ഷാ

കാർ മതിലിലിടിച്ച്​ മറിഞ്ഞ്​ യുവാവ് മരിച്ചു; ഒ​രാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ


വ​ർ​ക്ക​ല: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​തി​ലി​ലി​ടി​ച്ച്​ മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വാ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. വ​ർ​ക്ക​ല ഇ​ട​വ ചി​റ​യി​ൽ തെ​ക്കേ​ത്തൊ​ടി വീ​ട്ടി​ൽ ആ​രി​ഫി​െൻറ​യും സ​ബീ​ന​യു​ടെ​യും മ​ക​ൻ ന​ബീ​ൽ ഷാ (25) ​ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്ത് വ​ർ​ക്ക​ല ജ​ന​താ​മു​ക്ക് എ​സ്.​എ​ൻ ന​ഗ​റി​ൽ ശ്രീ​കു​മാ​റി​െൻറ​യും ഷീ​ബ​യു​ടെ​യും മ​ക​ൻ ശ്രീ​മോ​ൻ (22) ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​ർ​ക്കൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ജ​സ്സ​ലി​ന് നി​സ്സാ​ര പ​രി​ക്കേ​റ്റു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ തി​രു​വാ​മ്പാ​ടി റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡ​രി​കി​ലെ മ​തി​ലി​ലി​ടി​ച്ച​തോ​ടെ വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന ന​ബീ​ൽ ബ്രേ​ക്ക് ച​വി​ട്ടു​ക​യും ഒ​പ്പം ഹാ​ൻ​ഡ് ബ്രേ​ക്കി​ടു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ കാ​ർ ത​ല​കു​ത്തി മ​റി​ഞ്ഞു. ന​ബീ​ലി​നൊ​പ്പം മു​ൻ സീ​റ്റി​ലാ​യി​രു​ന്നു ശ്രീ​മോ​ൻ.

നാ​ട്ടു​കാ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​െ​വ​ച്ച് ശ​നി​യാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചോ​ടെ​യാ​ണ്​ ന​ബീ​ൽ ഷാ ​മ​രി​ച്ച​ത്. ശ്രീ​മോ​ൻ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

പ്ര​ദേ​ശ​ത്ത് മ​യ​ക്കു​മ​​രു​ന്ന് വി​ൽ​പ​ന​യും ഉ​പ​ഭോ​ഗ​വും കൂ​ടു​ത​ലാ​ണെ​ന്ന പ​രാ​തി​യു​ള്ള​തി​നാ​ൽ പൊ​ലീ​സ് എ​ത്തി വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്താ​തെ വാ​ഹ​നം മാ​റ്റാ​നാ​കി​ല്ലെ​ന്ന്​ നാ​ട്ടു​കാ​ർ നി​ല​പാ​ടെ​ടു​ത്തു. തു​ട​ർ​ന്ന് വ​ർ​ക്ക​ല ഡി​വൈ.​എ​സ്.​പി പി. ​നി​യാ​സി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി വാ​ഹ​നം പ​രി​ശോ​ധി​ക്കു​ക​യും ഒ​രു കു​പ്പി മ​ദ്യം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് ​വാ​ഹ​നം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യ​ത്.





Tags:    
News Summary - accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.