ഇ​ട​വ പാ​കി​സ്താ​ൻ​മു​ക്കി​ന് സ​മീ​പം പെ​ത്തി​രി​മു​ക്കി​ൽ സി.​ആ​ർ.​ഇ​സ​ഡ് സോ​ണി​ൽ അ​ന​ധി​കൃ​ത​മാ​യി നിർമിക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ടം

ഇടവയിലെ അനധികൃത നിർമാണം പൊളിക്കാൻ നടപടി

വ​ർ​ക്ക​ല: ഇ​ട​വ​യി​ൽ ച​ട്ട​ലം​ഘ​നം ന​ട​ത്തി അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ടം പൊ​ളി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പൊ​ലീ​സി​ന്റെ സ​ഹാ​യം തേ​ടി. പൊ​ലീ​സ് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​യി​രൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ​ക്ക് ചൊ​വ്വാ​ഴ്ച ക​ത്തു​ന​ൽ​കി.

ഇ​ട​വ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡാ​യ പാ​കി​സ്താ​ൻ​മു​ക്കി​ൽ പെ​ത്തി​രി​മു​ക്കി​ന് സ​മീ​പ​ത്താ​ണ് പി.​ഡ​ബ്ല്യു.​ഡി റോ​ഡി​നോ​ട് ചേ​ർ​ന്ന് അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്ന​ത്. ഈ ​മേ​ഖ​ല തീ​ര​പ​രി​പാ​ല​ന നി​യ​മ​ത്തി​ന്റെ പ​രി​ര​ക്ഷ​യി​ലു​ള്ള​തി​നാ​ൽ നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​പ്പോ​ൾ ത​ന്നെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഉ​ട​മ​സ്ഥ​ർ​ക്ക് സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തി​ന്റെ വി​ല​ക്കു​ക​ൾ ലം​ഘി​ച്ച് നി​ർ​മാ​ണം തു​ട​ർ​ന്നു​കൊ​ണ്ടി​രു​ന്ന​തി​നാ​ൽ അ​ഞ്ചു​ത​വ​ണ​യാ​ണ് സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യ​ത്. ഏ​റ്റ​വും ഒ​ടു​വി​ൽ ഇ​ക്ക​ഴി​ഞ്ഞ 29ന് ​പി​ന്നെ​യും സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യി​രു​ന്നു. മാ​ത്ര​മ​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും അ​സി.​സെ​ക്ര​ട്ട​റി​യും മ​റ്റ് ജീ​വ​ന​ക്കാ​രും 25ന് ​സ്ഥ​ല​ത്തെ​ത്തി കോ​ൺ​ക്രീ​റ്റി​നു​ള്ള ക​മ്പി​കെ​ട്ടി വി​രി​ച്ചു​കൊ​ണ്ടി​രു​ന്ന ജോ​ലി​ക്കാ​രെ മ​ട​ക്കി അ​യ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ങ്കി​ലും 25ന് ​പാ​തി​രാ​ത്രി​യി​ലും 26ന് ​പു​ല​ർ​ച്ചെ​യു​മാ​യി ഉ​ട​മ​സ്ഥ​ർ ജോ​ലി​ക്കാ​രെ സ്ഥ​ല​ത്തെ​ത്തി​ച്ച് ക​മ്പി​കെ​ട്ടി വി​രി​ക്കു​ക​യും കെ​ട്ടി​ട​ത്തി​ന്റെ കോ​ൺ​ക്രീ​റ്റ് പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു.

സി.​ആ​ർ.​ഇ​സ​ഡ് സോ​ണി​ൽ ന​ഗ്ന​മാ​യി നി​യ​മം ലം​ഘി​ച്ച്​ ന​ട​ത്തി​വ​രു​ന്ന അ​ന​ധി​കൃ​ത ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം ഉ​ട​ന​ടി നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഉ​ട​മ​സ്ഥ​രാ​യ ഇ​ട​വ ലേ​ക് സ്റ്റോ​റി​ൽ മൂ​സാ​ക്കു​ട്ടി, വ​ർ​ക്ക​ല കു​ര​യ്ക്ക​ണ്ണി ജി.​ടി.​പി കോ​ട്ടേ​ജി​ൽ മു​ര​ളീ​ധ​ര​ൻ​നാ​യ​ർ എ​ന്നി​വ​ർ​ക്ക് ഇ​ക്ക​ഴി​ഞ്ഞ 29ന് ​പ​ഞ്ചാ​യ​ത്ത് വീ​ണ്ടും സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യ​ത്.

മാ​ത്ര​മ​ല്ല ഈ ​നി​ർ​മാ​ണം തീ​ര​പ​രി​പാ​ല​ന നി​യ​മ​ത്തി​ന്റെ ലം​ഘ​ന​വും മ​നു​ഷ്യ​ജീ​വ​നും സ്വ​ത്തി​നും അ​പ​ക​ട​മാ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പൊ​ലീ​സി​ന് ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്നു. അ​ന​ധി​കൃ​ത നി​ർ​മാ​ണം പൊ​ളി​ച്ചു നീ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നാ​ൽ സ്ഥ​ല​വും കെ​ട്ടി​ട​വും പ​രി​ശോ​ധി​ക്കാ​നും മ​റ്റു​മാ​യി പ​ഞ്ചാ​യ​ത്ത് എ​ൻ​ജി​നീ​യ​റി​ങ് വ​കു​പ്പി​ന് വേ​ണ്ട സം​ര​ക്ഷ​ണ​വും സ​ഹാ​യ​വും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നു​മാ​ണ് സെ​ക്ര​ട്ട​റി പൊ​ലീ​സി​നോ​ട് രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ കു​റേ​വ​ർ​ഷ​ങ്ങ​ളാ​യി ഇ​ട​വ​യി​ലെ സി.​ആ​ർ.​ഇ​സ​ഡ് സോ​ണി​ലും മ​റ്റും ന​ഗ്ന​മാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ നി​ർ​ബാ​ധം തു​ട​ർ​ന്നു​വ​രു​ന്നു​ണ്ട്. ഇ​തി​നെ​ല്ലാം ഭ​ര​ണ രാ​ഷ്ട്രീ​യ​ക്കാ​രാ​യ ഉ​ന്ന​ത​രു​ടെ പി​ന്തു​ണ​യും സ​ഹാ​യ​വും ആ​വോ​ളം ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് ഇ​ട​വ​യി​ലെ തീ​ര​മേ​ഖ​ല​യി​ലു​ൾ​പ്പെ​ടെ നാ​ൾ​ക്കു​നാ​ൾ കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ൾ പെ​രു​കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ തു​ട​ക്ക​ത്തി​ൽ ത​ന്നെ ത​ട​ഞ്ഞ് അ​വ​സാ​നി​പ്പി​ക്കാ​നും കെ​ട്ടി​പ്പൊ​ക്കി​യ​വ പൊ​ളി​ച്ചു​നീ​ക്കാ​നും അ​ധി​കാ​ര​മു​ണ്ടെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ നേ​തൃ​ത്വം ക്രൂ​ര​മാ​യ നി​സ്സം​ഗ​ത​യും കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യു​മാ​ണ് തു​ട​രു​ന്നെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും പ​റ​യു​ന്നു.

Tags:    
News Summary - Action to demolish the illegal construction in Edava

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.