വർക്കല: കോളജ് വിദ്യാർഥികളെ മാരകായുധങ്ങളുമായി ബൈക്കിലെത്തിയ പന്ത്രണ്ടോളം പേരടങ്ങിയ സംഘം ആക്രമിച്ചു. ശ്രീനാരായണ കോളജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ വിദ്യാർഥികളായ അഖിൽ മുഹമ്മദ്, വിപിൻ, സിബിൻ, ആഷിക് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പാലച്ചിറ ജങ്ഷനിൽ നിന്ന് വർക്കല എസ്.എൻ കോളജിലേക്കുള്ള റോഡിൽെവച്ചായിരുന്നു ആക്രമണം.
പെൺകുട്ടികളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് ആക്രമണമത്രെ. നേരത്തേ കോളജിൽ ഇതുസംബന്ധിച്ച് ഇരുവിഭാഗം വിദ്യാർഥികൾ തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. അജ്മൽ, യാസീൻ, ഫാരീസ് തുടങ്ങിയവരാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റ വിദ്യാർഥികൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വർക്കല െപാലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പാലച്ചിറ, എസ്.എൻ കോളജ് റോഡിൽ വ്യാപകമായി മയക്കുമരുന്ന് വിൽപന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഈ സംഘത്തെ ഭയന്ന് ആരും പ്രതികരിക്കാത്ത സാഹചര്യമാണ്. ആയിരക്കണക്കിന് വിദ്യാർഥികൾ പഠനത്തിനായി എത്തുന്ന കോളജ് പ്രദേശത്ത് െപാലീസിന്റെയും എക്സൈസിന്റെയും ഇടപെടൽ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.