വർക്കല: ഇടവയിൽ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം, ഒരാൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ഏഴരയോടെ അഞ്ചുമുക്കിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകനായ ഒാടയം മാന്തറ സൗമ്യ മൻസിലിൽ സനീറിനാണ് (42) പരിക്കേറ്റത്.തലയിൽ പതിനെട്ടോളം തുന്നലുകൾ ഉണ്ട്. വർക്കല പൊലീസ് കേെസടുത്തു.
പോളിങ് ദിനത്തിൽ ഓടയം ഗവ.എൽ.പി.സ്കൂളിലെ പോളിങ് സ്റ്റേഷനിലാണ് സംഘർഷത്തിെൻറ തുടക്കം. ക്വാറൻറീനിലുണ്ടായിരുന്ന ഒരാൾ ൈവകീട്ട് അഞ്ചിന് ശേഷം വോട്ട് ചെയ്യാനെത്തി. ഇയാളുടെ കൈവശമുണ്ടായിരുന്ന സ്ലിപ് എൽ.ഡി.എഫ് സ്ഥാനാർഥി ചുരുട്ടിക്കൂട്ടി കീറിക്കളഞ്ഞെന്ന് ആരോപിച്ച യു.ഡി.എഫ് പോളിങ് ഏജൻറുമായി വാക്തർക്കം ഉണ്ടായി.പോളിങ് സ്റ്റേഷനകത്ത് ഇരുവിഭാഗം പോളിങ് ഏജൻറുമാരും തമ്മിലുണ്ടായ ബഹളം കൈയാങ്കളിയുടെ വക്കിലെത്തി.
ഇതിനിടയിൽ അംഗപരിമിതൻ കൂടിയായ എൽ.ഡി.എഫ് സ്ഥാനാർഥി നസീഫിന് ഭിത്തിയിലേക്ക് വീണ് പരിക്കുപറ്റി. തുടർന്ന് സി.പി.എം പ്രവർത്തകർ പൊലീസിൽ പരാതി നൽകി. വ്യാഴാഴ്ച വൈകുന്നേരം മുൻ എം.എൽ.എ വർക്കല കഹാറിെൻറ നേതൃത്വത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ വീട്ടിൽ അവലോകനം നടക്കുന്നതിനിടയിൽ പൊലീസ് പ്രതിയെ തിരഞ്ഞ് വീടിനകത്തുകയറിെയന്നും വർക്കല കഹാറിനോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ച് നൂറോളംവരുന്ന കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.
എന്നാൽ, വർക്കല പൊലീസ് അഡീഷനൽ എസ്.ഐ ചന്ദ്രബാബുവിെൻറ നേതൃത്വത്തിലെത്തിയ സംഘം സ്ഥാനാർഥിയായ മുബാറക്കിനെ കൊണ്ടുപോയി. പൊലീസിന് പിന്നാലെ വർക്കല സ്റ്റേഷനിലെത്തിയ കഹാർ റോഡിൽ കുത്തിയിരിപ്പ് സമരം പ്രഖ്യാപിച്ചു.തുടർന്ന് സി.ഐ ഗോപകുമാറുമായി ചർച്ച നടത്തി മുബാറക്കിനെ വിട്ടയച്ചു. ഇതിനിടയിൽ സി.പി.എം പ്രതിഷേധറാലി നടത്തി. ഇൗ പ്രതിഷേധക്കാരും, മുബാറക്കുമായി ഓടയത്തേക്ക് മടങ്ങിയ കോൺഗ്രസ് പ്രവർത്തകരും അഞ്ചുമുക്കിൽ കൂട്ടിമുട്ടിയപ്പോഴാണ് സംഘർഷം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.