കു​ട്ടി​ക​ളോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

വ​ർ​ക്ക​ല: കു​ട്ടി​ക​ളോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ. ഇ​ല​ക​മ​ൺ കെ​ടാ​കു​ളം പി​താ​ജി നി​വാ​സി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ജ​സി​ൻ (63) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബ​ന്ധു​ക്ക​ളാ​യ കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ക​നാ​യി നി​ന്നാ​ണ് ഇ​യാ​ൾ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത്. ഹൈ​ദ​രാ​ബാ​ദി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ൾ ഇ​ട​യ്ക്ക് ഒ​രോ മാ​സ​ത്തെ അ​വ​ധി​ക്ക് നാ​ട്ടെ​ലെ​ത്താ​റു​ണ്ട​ത്രെ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ൾ ബ​ന്ധു​വെ​ന്ന നി​ല​യി​ൽ ഇ​യാ​ൾ​ക്കൊ​പ്പം താ​മ​സി​ക്കാ​റു​ണ്ടാ​യി​രു​ന്നു.

പ​രാ​തി​യി​ന്മേ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​പ്പോ​ൾ ജ​സി​ൻ ഒ​ളി​വി​ൽ പോ​കു​ക​യും ചെ​യ്തു. പ​ത്ത​നം​തി​ട്ട റാ​ന്നി​യി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. അ​യി​രൂ​ർ പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ വി.​കെ. ശ്രീ​ജേ​ഷ്, സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ എ. ​സ​തി​ജ്, പൊ​ലീ​സു​കാ​രാ​യ ജ​യ്​ മു​രു​ക​ൻ, വി. ​നി​ഷാ​ന്ത് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Elderly man arrested for sexually abusing children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.