വർക്കല: വർക്കലയിൽ യു.ഡി.എഫ് സ്ഥാനാർഥിയായ തനിക്കെതിരെ എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയി കുപ്രചാരണം നടത്തുന്നെന്നും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബി.ആർ.എം. ഷെഫീർ കലക്ടർക്ക് പരാതി നൽകി. തനിക്ക് വിതുരയിൽ വലിയ വീടും പുരയിടവുമുണ്ടെന്നാണ് വ്യാജ പ്രചാരണം നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ വിതുരയിലുള്ള ഇരുനില വീടിെൻറ ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയകളിലൂടെയും ഈ പ്രചാരണം എൽ.ഡി.എഫ് സ്ഥാനാർഥിയും പ്രവർത്തകരും പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നുമാണ് പരാതിയിൽ പറയുന്നത്.
തനിക്ക് ഒരു സെൻറ് ഭൂമിയോ വീടോ ഇല്ലെന്നും ഇക്കാര്യം പത്രികയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും വസ്തുത ഇതായിരിക്കെയാണ് എതിർ സ്ഥാനാർഥി നുണ പ്രചരിപ്പിക്കുന്നതെന്നും പറയുന്നു. അദ്ദേഹത്തിന് വീടില്ലെന്ന പ്രചാരണം സഹതാപം നേടിയെടുക്കാനാണെന്നാണ് എൽ.ഡി.എഫ് പറയുന്നത്.
എന്നാൽ, എൽ.ഡി.എഫ് പ്രചരിപ്പിക്കുന്ന വീടിെൻറ ചിത്രം ഷെഫീറിെൻറ ഭാര്യാ ഗൃഹത്തിന് സമീപത്തുള്ള വീടാണെന്നും തങ്ങൾക്ക് ഷെഫീറുമായി ബന്ധമൊന്നുമില്ലെന്നും വീടിെൻറ ഉടമസ്ഥ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.