വര്‍ക്കല: മിനി സിവില്‍ സ്റ്റേഷനില്‍ നിര്‍മാണം പൂര്‍ത്തിയായ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് 4.30ന് മന്ത്രി കെ. രാജന് നിര്‍വഹിക്കും. രണ്ടാംഘട്ടമായി നിര്‍മിച്ച രണ്ടും മൂന്നും നിലകളാണ് പ്രവർത്തനക്ഷമമാകുന്നത്.
സബ് ആര്.ടി.ഒ, അസി. രജിസ്ട്രാര്‍ ഓഫ് കോഓപറേറ്റീവ് സൊസൈറ്റീസ്, ചൈല്‍ഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫിസ്, ജി.എസ്.ടി ഓഡിറ്റിങ്, കയര്‍ ഇന്സ്പെക്ഷന്, ഫുഡ് ആന്‍ഡ് സേഫ്റ്റി, അസി. ലേബര്‍ ഓഫിസ് തുടങ്ങിയ ഓഫിസുകളാണ് സിവിൽ സ്റ്റേഷനിൽ പുതുതായി പ്രവര്‍ത്തനം തുടങ്ങുന്നത്.
വര്‍ക്കല താലൂക്കിലെ അയിരൂര്‍, ചെമ്മരുതി, വര്‍ക്കല, വെട്ടൂര്‍ വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ട് ആയി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനവും ഇതിനോടൊപ്പം മന്ത്രി നിര്‍വഹിക്കും. വി. ജോയി എം.എല്‍.എ അധ്യക്ഷത വഹിക്കും. 44 ലക്ഷം രൂപ വീതം ചെലവിട്ടാണ് അയിരൂര്‍, വെട്ടൂര്‍ വില്ലേജുകളില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫിസുകള്‍ നിര്‍മിച്ചത്.
42,25,000 രൂപ വീതം ചെമ്മരുതി, വര്‍ക്കല വില്ലേജുകളിലും ചെലവഴിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനായി ഫ്രണ്ട് ഓഫിസ്, കാത്തിരിപ്പ് കേന്ദ്രം, ഇരിപ്പിട-കുടിവെള്ള സൗകര്യം, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളും സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.