വര്‍ക്കല: മാതാവിന്‍റെ കൈയിലിരുന്ന ഒന്നര വയസ്സുകാരിയെ തെരുവുനായ് ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഇലകമണ്‍ കളത്തറ ജങ്ഷന് സമീപം ബിസ്മില്ല മന്‍സിലില്‍ നവാബിന്റെയും താജുന്നിസയുടെയും മകള്‍ നൂറ ഹുദയുടെ ഇടതു തുടയിലാണ് നായുടെ കടിയേറ്റത്.
ആഴത്തിലുള്ള മുറിവേറ്റതിനെത്തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയും വാക്‌സിനേഷൻ എടുക്കുകയും ചെയ്തു.
കഴിഞ്ഞദിവസം രാവിലെ 10ഓടെയാണ് സംഭവം. താജുന്നിസ മകളെയുമെടുത്ത് വീട്ടുമുറ്റത്തേക്കിറങ്ങിയപ്പോൾ മുറ്റത്തേക്ക് പാഞ്ഞുകയറിയ നായ് ചാടിക്കടിക്കുകയായിരുന്നു.
കുട്ടിയുടെ കരച്ചില്‍ കേട്ട് മുത്തശ്ശി സജീന ഓടിയെത്തി നായെ അടിച്ചോടിക്കാന്‍ ശ്രമിച്ചെങ്കിലും കടിവിടാതിരുന്ന നായെ സജീന എടുത്തെറിഞ്ഞാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. നായ് സജീനയെയും കടിക്കാന്‍ ശ്രമിച്ചെങ്കിലും ഓടിക്കൂടിയ പരിസരവാസികൾ നായെ ഓടിച്ചുവിടുകയായിരുന്നു.കടിയേറ്റ കുട്ടിയെ ആദ്യം വര്‍ക്കല താലൂക്കാശുപത്രിയിലും തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജിലും എത്തിച്ചു.
ഇലകമണിലെ കളത്തറ പൂരദേശത്ത് തെരുവുനായ് ശല്യംമൂലം നാട്ടുകാർക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണെന്ന് വ്യാപകമായ പരാതികളാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.