വർക്കല: വടശ്ശേരിക്കോണം സംഗീത കൊലക്കേസിൽ വർക്കല പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ ഡിസംബർ 28ന് പുലർച്ച ഒന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വർക്കല വടശ്ശേരിക്കോണം തെറ്റിക്കുളം യു.പി സ്കൂളിന് സമീപം കുളക്കോടുപൊയ്ക പൊലീസ് റോഡിൽ സംഗീത നിവാസിൽ സംഗീതയെ (16) സുഹൃത്ത് ഗോപു കഴുത്തറുത്താണ് കൊലപ്പെടുത്തിയത്.
ഐ.പി.സി 302 പ്രകാരം കൊലക്കുറ്റം ചുമത്തിയാണ് പ്രതി ഗോപുവിനെതിരെ കേസെടുത്തിരുന്നത്. വ്യാജപേരിൽ സൗഹൃദം സ്ഥാപിച്ച ഗോപു അനുജത്തിക്കൊപ്പം വീട്ടിൽ ഉറങ്ങുകയായിരുന്ന സംഗീതയെ ഫോണിൽ വിളിച്ച് പുറത്തുവരാൻ ആവശ്യപ്പെടുകയായിരുന്നു. സംഗീത വീട്ടിൽ നിന്നിറങ്ങി അടുത്തുള്ള റോഡിനു സമീപമെത്തി. സംസാരത്തിനിടയിലാണ് സംഗീതയെ കത്തികൊണ്ട് കഴുത്തറുത്തത്.
സംഗീത നിലവിളിച്ചുകൊണ്ട് വീട്ടിലേക്ക് ഓടി സിറ്റൗട്ടിൽ വീഴുകയും ബഹളമുണ്ടാക്കുകയും ചെയ്തു. അച്ഛനും അമ്മയും രക്തത്തിൽ കുളിച്ചു കിടക്കുന്ന സംഗീതയെയാണ് കണ്ടത്. പരിസര വാസികൾ എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. വഴിമധ്യേ സംഗീത മരിച്ചു. കൃത്യത്തിനുപയോഗിച്ച കത്തിയും സംഗീതയുടെ മൊബൈലും വഴിയരികിലെ പുരയിടത്തിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിരുന്നു. കൃത്യം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഗോപുവിനെ പൊലീസ് പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.