വർക്കല: കേഡർ പാർട്ടി സ്വഭാവം കോൺഗ്രസിന് ചേരില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. നടയറയിൽ കോൺഗ്രസ് ടൗൺ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേഡർ പാർട്ടിയെന്നാൽ സി.പി.എമ്മിനെ പോലെയിരിക്കും. അവിടെ തീരുമാനങ്ങൾ കാലേക്കൂട്ടി തയാറാക്കി പ്രഖ്യാപിക്കുകയും അടിച്ചേൽപിക്കുകയുമാണ് ചെയ്യുന്നത്. കോൺഗ്രസിെൻറ പാരമ്പര്യം അതല്ല. ഉൾപ്പാർട്ടി ജനാധിപത്യവും ചർച്ചകളും വെള്ളം ചേർക്കാത്ത മതേതര നിലപാടുകളും ഉൾപ്പെടുന്നതാണ് കോൺഗ്രസ് പാരമ്പര്യം. എന്നാൽ കോൺഗ്രസ് പാർട്ടി പഴയതുപോലെ ഇനി വെറും ആൾക്കൂട്ടമാകില്ല.
കെ.പി.സി.സി തീരുമാനങ്ങളും നിലപാടുകളും താേഴത്തട്ടുവരെയും ചർച്ച ചെയ്യുന്ന തരത്തിൽ പുതിയ രീതികൾ കൈക്കൊള്ളും. പ്രവർത്തകരിലെ ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരുകയും വീണ്ടും അധികാരത്തിലെത്തുകയും ചെയ്യും. പക്ഷേ,അധികാരത്തിന് വേണ്ടി നിലപാടുകൾ മാറ്റുകയില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
നടയറ ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഷാൻ പനവിള അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് പാലോട് രവി, മുൻ എം.എൽ.എ വർക്കല കഹാർ, കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷെഫീർ, ഡി.സി.സി വൈസ് പ്രസിഡൻറ് പി.എം. ബഷീർ, ജനറൽ സെക്രട്ടറി ബി.ഷാലി, ബ്ലോക്ക് പ്രസിഡൻറ് രഘുനാഥൻ, കൗൺസിലർമാരായ ഡോ.ഇന്ദുലേഖ, ബിന്ദു തിലകൻ, മുൻ കൗൺസിലർ വൈ. ഷാജി, നിസാറുദ്ദീൻ, വി. ജോയി, താഹ കളിയിലിൽ, കെ.ഷിബു, സത്യജിത്ത്, നിസാമുദ്ദീൻ, മനാഫ് ചരുവിള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.