മ​നോ​ഷ്​, അ​രു​ൺ

രണ്ട്​ മോഷ്ടാക്കൾ അറസ്റ്റിൽ

വ​ർ​ക്ക​ല: മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ കോ​ടം​തു​രു​ത്ത് ച​ന്തി​രൂ​ർ കാ​ഞ്ഞി​ര​പ്പു​റ​ത്ത് ചി​റ​യി​ൽ ഹൗ​സി​ൽ മ​നോ​ഷ് (27), വെ​ട്ടൂ​ർ വെ​ണ്ണി​യോ​ട് മു​നി​ക്കു​ന്ന് ല​ക്ഷം​വീ​ട്ടി​ൽ അ​രു​ൺ (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ട​വ വെ​ൺ​കു​ളം തു​ണ്ട​ൻ​വി​ളാ​ക​ത്ത് വീ​ട്ടി​ൽ രാ​ജേ​ന്ദ്ര പ്ര​സാ​ദി​ന്റെ (72) വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

മേ​ൽ​ക്കൂ​ര​യി​ലെ ഓ​ടി​ള​ക്കി അ​ക​ത്തു​ക​ട​ന്ന പ്ര​തി​ക​ൾ അ​ല​മാ​ര കു​ത്തി​പ്പൊ​ളി​ച്ച് അ​തി​ലു​ണ്ടാ​യി​രു​ന്ന ആ​റ​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 24000 രൂ​പ​യും ക​വ​ർ​ന്നു. സ​മാ​ന​മാ​യ മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സി​ൽ​പ്പെ​ട്ട​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഈ ​മോ​ഷ​ണ​വി​വ​ര​വും പു​റ​ത്താ​യ​ത്. കോ​ട​തി ഇ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്തു. ബാ​ക്കി​യു​ള്ള പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യെ​ന്നും ​പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Two thieves were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.