വർക്കല നഗരസഭ കുടുംബശ്രീ ലോൺ തട്ടിപ്പ് ശ്രമം വിജിലൻസ് അന്വേഷണം വേണം -കോൺഗ്രസ്

വർക്കല: നഗരസഭയിലെ കുടുംബശ്രീ ലോൺ തട്ടിപ്പ് ശ്രമം സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന് കോൺഗ്രസ് കൗൺസിലർമാർ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഏഴു വർഷത്തെ കുടുംബശ്രീ വായ്പകളെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകുമെന്നും അന്വേഷണത്തെ സർക്കാർ ഇടപെടലിലൂടെ തുരങ്കം വെക്കാൻ സി.പി.എം ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുതിർന്ന നേതാവും കൗൺസിലറുമായ പി.എം. ബഷീർ പറഞ്ഞു.

വർക്കല നഗരസഭയിലെ സി.ഡി.എസിനെ സി.പി.എം പോഷക സംഘടനയാക്കി മാറ്റിയതും സി.ഡി.എസ് നേതൃത്വത്തെ കയറൂരിവിട്ടതും തട്ടിപ്പ് നടത്തുന്നതിന് സഹായകമായി. കേവലം രണ്ട് സ്ത്രീകൾ മാത്രമാണ് ലോൺ തട്ടിപ്പിന് പിന്നിലെന്ന് കരുതാനാകില്ല. നഗരസഭയിലെ അഴിമതികൾക്കൊപ്പം ഇതും ആരും കണ്ടുപിടിക്കില്ലെന്ന ധാരണയിലാണ് തട്ടിപ്പ് ശ്രമം നടന്നിട്ടുള്ളതെന്നും പി.എം. ബഷീർ ആരോപിച്ചു. കൗൺസിലർമാരായ എസ്. പ്രദീപ്, എ.ആർ. രാഗശ്രീ, ഡോ. ഇന്ദുലേഖ എന്നിവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

Tags:    
News Summary - Varkala Municipality Kudumbashree Loan Fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.