വർക്കല: ലഹരിക്കും ബൈക്ക് അഭ്യാസത്തിനുമെതിരെ പരാതി നൽകിയയാളെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ചെമ്മരുതി മുട്ടപ്പലം ചാവടിമുക്ക് ഹെൽത്ത് സെന്ററിന് സമീപം ദ്വാരകയിൽ ജോബിൻ ആണ് (18) അറസ്റ്റിലായത്.
കഴിഞ്ഞ മാർച്ച് 31ന് രാത്രി 10ഓടെ അയിരൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കാവടി മഹോത്സവം കണ്ടു മടങ്ങുകയായിരുന്ന ചാവടിമുക്ക് ആതിര ഭവനിൽ അനുവാണ് (33) ആക്രമണത്തിനിരയായത്. പാറക്കല്ല് കൊണ്ടുള്ള ഏറേറ്റ് ഇയാളുടെ മൂക്കിന്റെപാലത്തിനും കണ്ണുകളുടെ താഴെയുള്ള അസ്ഥിക്കും ഒരു പല്ലിനും വായ്ക്കുള്ളിലെ അസ്ഥിക്കും പൊട്ടലുണ്ടായി. സംഭവത്തിൽ ജോബിനെക്കൂടാതെ ചാവടിമുക്ക് സ്വദേശികളായ ആരോമൽ, ജ്യോതിഷ്, കണ്ണൻ എന്നിവരും ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ആക്രമണത്തിനു ശേഷം ഒളിവിൽ കഴിഞ്ഞുവരവെയാണ് ഒരാൾ പിടിയിലായത്. റൂറൽ ജില്ല പൊലീസ് മേധാവി ദിവ്യ വി. ഗോപിനാഥിന്റെ നിർദേശാനുസരണം വർക്കല ഡിവൈ.എസ്.പി പി. നിയാസിന്റെ നേതൃത്വത്തിൽ അയിരൂർ പൊലീസ് ഇൻെസ്പക്ടർ ശ്രീജേഷ് വി.കെ, സബ് ഇൻസ്പെക്ടർ സജിത്ത് എസ്, അസി. സബ് ഇൻസ്പെക്ടർമാരായ സുനിൽകുമാർ, ഷിർജ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജീവ്, ജയമുരുകൻ, സിവിൽ പൊലീസ് ഓഫിസർ പ്രണവ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.