വെള്ളറട: മലയോര അതിര്‍ത്തി ഗ്രാമീണ മേഖലയില്‍ മരച്ചീനിയുടെ ഉപയോഗം കുറഞ്ഞതോടെ കര്‍ഷകര്‍ മരച്ചീനി കൃഷി ഉപേക്ഷിക്കുന്നു. ഒരേക്കറില്‍ കൃഷി നടത്തിയാല്‍ മൊത്തത്തില്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തതാണ് കര്‍ഷകരുടെ ദുരിതം. മരച്ചീനിയുടെ 3, 6 മാസങ്ങള്‍ കൊണ്ട് വിളവെടുക്കാന്‍ കഴിയുന്ന വിവിധ ഇനങ്ങള്‍ വിളവ് കഴിഞ്ഞ് ഒരു മാസം വരെ പിഴുതെടുക്കാനുള്ള കാലാവധി ഉള്ളതിനാല്‍ വന്‍ നഷ്ടം വരാതെ കര്‍ഷകര്‍ ഒരു വിധം പിടിച്ചു നിൽക്കുന്നു. ഒരു ലക്ഷം രൂപ ചിലവഴിക്കുന്നവര്‍ക്ക് അമ്പതിനായിരം രൂപക്ക് മരച്ചീനി വില്‍ക്കേണ്ട ദുര്‍വിധിയാണ്. മരച്ചീനികൊണ്ട് കുടില്‍ വ്യവസായങ്ങള്‍ ഉണ്ടായിരുന്നത് പലയിടത്തും കാലഹരണപ്പെട്ടതയോടെയും മരച്ചീനി ചില രോഗങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന പ്രചാരണവും മരച്ചീനി ഉപയോഗം കുറയ്ക്കാന്‍ കാരണമായി. മൊത്തമായി മരച്ചീനി ഏറ്റെടുക്കാന്‍ വ്യാപാരികള്‍ ഇല്ലാത്തതിനാല്‍ കൃഷിയിടത്തില്‍ നിന്ന് മരച്ചീനി പിഴുത് മാര്‍ക്കറ്റില്‍ എത്തിച്ച് കച്ചവടം ചെയ്താലും ഏകദേശം 700, 800 രൂപയിലധികം വില്ക്കാന് കഴിയുന്നില്ല. രണ്ടുപേര്‍ പണിയെടുക്കുമ്പോള്‍ ഒരാളുടെ വേതനം പോലും ലഭിക്കാതെ വരുന്നു.
70 വര്‍ഷത്തിലേറെ കൃഷി പാരമ്പര്യമുള്ള കലിയന് മരച്ചീനി, വെള്ളപ്പിരിയന്‍, സുന്ദരി വെള്ള, കാലന്, കരിയിലയാടി, ചിത്തിരക്കാലി, ചുണ്ട് ചുവപ്പന്‍ , മാംകുഴന്തന്‍, കരിയില മുട്ടന്‍, നൂറു മുട്ടന്‍, കാച്ചില്ല് മുട്ടന്‍, മഞ്ഞകാച്ചിലി മുട്ടന്‍, പാലക്കാടന്‍ എന്നിവയാണ് പ്രധാന ഇനങ്ങൾ. ഇവക്ക് എട്ടും ഒമ്പതും മാസങ്ങള്‍ വിളവിനു വേണ്ടി വരും. ആനമറവന്‍ എന്ന മരച്ചീനിയാണ് വെട്ടി ഉണക്ക മരച്ചീനിക്കായി ഉപയോഗിക്കുന്നത്. ചിപ്സ്, ചൗവ്വരി, ബേബി ഫുഡ്, നൂഡില്‍സ്, ബ്രഡ്, പപ്പടം നിർമാണത്തിന് ഇവ ഉപയോഗിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.