വെള്ളറട: 84 കാരിയുടെ വീട് പൊളിച്ച് സ്ഥലം കയ്യേറിയതായി പരാതി. മാരായമുട്ടത്ത് പാറോട്ടു കോണാത്താണ് സംഭവം. പൊളിച്ചു മാറ്റിയ വീട്ടിലെ താമസക്കാരി ഗ്ലോറി (60) ആണ്. ഇവര്‍ താമസിച്ച 24 സെന്റ് വസ്തുവിന്റെ ഉടമസ്ഥ അടുത്ത ബന്ധുവായ കുഞ്ഞമ്മയാണ് (84). 12 വര്‍ഷമായി ഗ്ലോറി അടുത്ത ബന്ധുവായ കുഞ്ഞമ്മയുടെ ചെറിയ വീട്ടിലാണ് താമസം. ഒരുമാസം മുമ്പ് ഗ്ലോറിയുടെ ഭര്‍ത്താവ് മുന്‍ എക്സൈസ് ഉദ്യോഗസ്ഥന് മരണപ്പെട്ടിരുന്നു.
ഇവരുടെ സ്ഥലത്തിലൂടെ റോഡ് നിര്‍മ്മിക്കാന്‍ പൊലീസ് ഡ്രൈവര്‍ ശ്രമിച്ചതായാണ് പരാതി. ഗ്ലോറിയും കുഞ്ഞമ്മയും മാരായമുട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെ പൊലീസ് എത്തി തടഞ്ഞിരുന്നു. ഗ്ലോറി സമീപത്തെ സാ മില്ലില്‍ ജോലിക്കു പോയ സമയത്ത് കഴിഞ്ഞ ദിവസം പൊലീസ് ഡ്രൈവറും സംഘവും എത്തി വീട് പൊളിച്ചു മാറ്റി. മേല്‍ക്കൂരയും വീട്ടുസാമഗ്രികളും സമീപത്ത് വലിച്ചെറിഞ്ഞ നിലയില്‍ കാണാം.
ഫ്രിഡ്ജ്, ഫാന്‍, ടി.വി തുടങ്ങിയവ ചിതറി കിടപ്പുണ്ട്. ഇതോടെ ഗ്ലോറി എന്ന 60 കാരി പെരുവഴിയിലായി. ഗ്ലോറിയും കുഞ്ഞമ്മയും വീണ്ടും മാരായമുട്ടം പൊലീസിനെ സമീപിച്ചെങ്കിലും നീതി ലഭിച്ചില്ല. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി, തിരുവനന്തപുരം റൂറല്‍ എസ്.പി, എ.ഡി.ജി.പി ലോ ആന്‍ഡ് ഓര്‍ഡര്‍, ഡിജിപി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.