വെള്ളറട: രോഗിയുമായി പോയ ആംബുലന്‍സ് ബൈക്കിലിടിച്ച് യാത്രികന് പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രിയിൽ ചെറിയ കോല്ലയിലാണ് അപകടം. രോഗിയെ മറ്റൊരു ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിച്ചു.
വെള്ളറടയില്‍ നിന്നും കാരക്കോണത്തേക്ക് രോഗിയുമായി പോയ ആംബുലന്‍സ് ബൈക്കിലിടിക്കുകയായിരുന്നു. കിളിയൂര്‍ സ്വദേശി വില്‍സനാണ് (39) ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കുമായി കൂട്ടിയിടിച്ച് ആംബുലന്‍സും തകര്‍ന്നു.
ഇതിനിടെ അജ്ഞാത സംഘമെത്തി ആംബുലന്‍സിന്റെ താക്കോലുമായി മുങ്ങി. വെള്ളറട പൊലീസെത്തി ആംബുലന്‍സും ബൈക്കും ക്രെയിനിന്റെ സഹായത്തോടെ സ്റ്റേഷനില്‍ എത്തിച്ചു. ആരാണ് ആംബുലന്‍സിന്റെ താക്കോലുമായി മുങ്ങിയതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.