വെള്ളറട: അമ്പൂരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി അധ്യാപക നിയമനത്തില്‍ പട്ടികജാതി വിഭാഗത്തെ തഴഞ്ഞെന്നാരോപിച്ച് ജീവനക്കാരെ തടഞ്ഞുവെച്ചു. ശനിയാഴ്ചയും തൊടുമല വാര്‍ഡിലെ വനവാസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ സംഘടിച്ചെത്തി സൂപ്പര്‍ വൈസറെ തടഞ്ഞുവച്ചിരുന്നു.
നിയമനത്തില്‍ പട്ടികവര്‍ഗ വിഭാഗത്തെയും ഉള്‍പ്പെടുത്തുമെന്ന് ബന്ധപ്പെട്ട അധികാരികള്‍ ഉറപ്പുനല്‍കിയാലേ പിരിഞ്ഞുപോവുകയുള്ളുവെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. തുടര്‍ന്ന് രാത്രി കാട്ടാക്കട ഡിവൈ.എസ്.പി ഷിബുവിന്റെ നേതൃത്വത്തില്‍ നെയ്യാര്‍ഡാം പൊലീസിന്റെ സാന്നിധ്യത്തില്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. ഡിവൈ.എസ്.പി ഓഫീസില്‍ വെച്ച് പ്രശ്നത്തിന് പരിഹാരം കാണാമെന്ന ഉറപ്പില്‍ രാത്രിയോടെ സമരം അവസാനിപ്പിച്ചു. സി.ഡി.പി.ഒയും ഇന്റര്‍വ്യൂ ബോര്‍ഡും തെരഞ്ഞെടുത്തവര്‍ക്കാണ് നിയമന ഉത്തരവ് നല്‍കിയിട്ടുള്ളതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലരാജു പറഞ്ഞു.
സെക്രട്ടറി ഉള്‍പ്പെടെ ഏഴ് ജീവനക്കാരെ ഓഫീസിനുള്ളില്‍ തടഞ്ഞുവെച്ചായിരുന്നു പ്രതിഷേധം. ചര്‍ച്ചയിലും പ്രശ്നപരിഹാരം ഉണ്ടാകാത്തതിനാലാണ് വീണ്ടും പഞ്ചായത്തില്‍ പ്രതിഷേധം തുടരുന്നത്. വനവാസി മേഖലയിലെ നാല് അങ്കണവാടികളില്‍ താല്‍ക്കാലികമായി ജോലി നോക്കിയിരുന്ന ആയമാരായ വനവാസി വിഭാഗത്തില്‍പ്പെട്ടവരെ മാറ്റി പുറത്തുനിന്നുള്ള ആയമാരെയും ഹെല്‍പ്പര്‍മാരെയും നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് വനവാസി സമൂഹം ഉപരോധം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.