അ​മി​ത ഭാ​രം ക​യ​റ്റി വ​ന്ന മി​നി ലോ​റി കാ​ര​ക്കോ​ണം പെ​ട്രോ​ള്‍ പ​മ്പി​ല്‍ ത​ല കീ​ഴാ​യി മ​റി​ഞ്ഞ​പ്പോ​ള്‍

അ​മി​ത ഭാ​രം: മി​നി ലോ​റി പെ​ട്രോ​ള്‍ പ​മ്പി​ല്‍ ത​ല കീ​ഴാ​യി മ​റി​ഞ്ഞു

വെ​ള്ള​റ​ട: അ​മി​ത ഭാ​രം ക​യ​റ്റി വ​ന്ന മി​നി ലോ​റി പെ​ട്രോ​ള്‍ പ​മ്പി​ല്‍ ത​ല കീ​ഴാ​യി മ​റി​ഞ്ഞു. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട് അ​ഞ്ചി​ന് കു​ന്ന​ത്തു​കാ​ല്‍ കാ​ര​ക്കോ​ണം ഭാ​ര​ത് പെ​ട്രോ​ള്‍ പ​മ്പി​ലാ​ണ് അ​പ​ക​ടം. പ്ര​ദേ​ശ​ത്ത് നാ​ളു​ക​ളാ​യി അ​മി​ത​ഭാ​രം ക​യ​റ്റി വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ൽ​​പെ​ടു​ന്ന​ത്​ തു​ട​ര്‍ക്ക​ഥ​യാ​ണ്.

നി​ര​വ​ധി പ​രാ​തി​ക​ള്‍ നാ​ട്ടു​കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​യ​ര്‍ന്നെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ര​ണം സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ള്‍ ആ​വ​ർ​ത്തി​ക്കു​ന്നു.

രാ​ത്രി​യു​ടെ മ​റ​വി​ല്‍ ടി​പ്പ​ര്‍ ലോ​റി​ക​ളി​ല്‍ അ​മി​ത​മാ​യി മ​ണ്ണ് ക​യ​റ്റി ഇ​ട​റോ​ഡ് വ​ഴി പാ​യു​ന്ന​തു​മൂ​ലം മ​ണ്ണ് വീ​ണ് ച​ളി​യാ​കു​ക​യും ബൈ​ക്ക് യാ​ത്രി​ക​ര്‍ തെ​ന്നി വീ​ണ് അ​പ​ക​ട​മു​ണ്ടാ​കു​ക​യും പ​തി​വാ​ണ്. ചൊ​വ്വാ​ഴ്​​ച ബൈ​ക്ക് യാ​ത്രി​ക​രാ​യ ആ​ന​പ്പാ​റ കാ​റ്റാ​ടി സ്വ​ദേ​ശി ജ​യ​രാ​ജി​ന് പ​രി​ക്കേ​റ്റു. രാ​ത്രി​യു​ടെ മ​റ​വി​ല്‍ അ​ന​ധി​കൃ​ത​മാ​യി പാ​ട​ശേ​ഖ​രം നി​ക​ത്ത​ല്‍ ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​ത് കൃ​ഷി വ​കു​പ്പും വി​ല്ലേ​ജ് അ​തി​കൃ​ത​രും ക​ണ്ടി​െ​ല്ല​ന്ന് ന​ടി​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.



Tags:    
News Summary - Minilorry carrying an overweight load turned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.