വെള്ളറട: ലക്ഷക്കണക്കിന് രൂപ െചലവഴിച്ച് നിര്‍മാണം പൂര്‍ത്തിയായിട്ടും തുറന്നുകൊടുക്കാതെ മലയോരപ്രദേശത്തെ പകല്‍വീടുകള്‍. വയോധിക വിശ്രമകേന്ദ്രങ്ങള്‍ മിക്കയിടങ്ങളിലും ഉപകാരപ്രദമാകുന്നില്ലെന്നാണ് പരാതി. വെള്ളറട പഞ്ചായത്തില്‍ പകല്‍വീട് ഉദ്ഘാടനം ചെയ്ത് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും അനാഥമായി അടഞ്ഞുതന്നെ കിടക്കുകയാണ്. ഇത് തുറന്നുകൊടുക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ ആരും തയാറാകുന്നില്ല.
വെള്ളറട കൃഷിഭവന്റെ 10 സെന്റ് സ്ഥലത്തില്‍ അഞ്ച് സെന്റ് സ്ഥലം വേര്‍തിരിച്ചാണ് പകല്‍വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. എത്രയും വേഗം പകല്‍വീട് തുറന്നുകൊടുക്കണമെന്ന് വെള്ളറട സീനിയര്‍ സിറ്റിസണ്‍ഷിപ് അംഗങ്ങളായ വെള്ളറട സുരേഷ് കുമാറും കിളിയൂര്‍ ശേഖരദാസും ആവശ്യപ്പെട്ടു.
കുന്നത്തുകാല്‍ പഞ്ചായത്തിലെ അടഞ്ഞുകിടന്ന പകല്‍വീട് അടുത്തിടെ തുറന്ന് പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്. അമ്പൂരി പഞ്ചായത്തില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച പകല്‍വീട് മുതിര്‍ന്നവര്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത സ്ഥലത്താണെന്നാണ് പരാതി. ചിറയക്കോട് വാര്‍ഡിലാണ് പകല്വീടുള്ളത്.
പണികള്‍ പൂര്‍ത്തിയാക്കി കൈമാറി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഫ്രിഡ്ജ്, ടിവി എന്നിവയെല്ലാം ഇവിടെയുണ്ടെങ്കിലും വാഹനസൗകര്യം കുറവാണ്. ഉയര്‍ന്ന ഭാഗമായതിനാല്‍ മുതിര്‍ന്നവര്‍ക്ക് നടന്നുകയറാൻ സാധിക്കില്ലെന്നാണ് പരാതി. ഉടന്‍ പകല്‍വീടുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനമുണ്ടെന്നാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. കുറച്ചുപണികള്‍ കൂടി ചെയ്യാനുണ്ടെന്നും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ മുന്‍കൈയെടുക്കണമെന്നുമാണ് മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.