വെള്ളറട: റോഡ് നിര്‍മാണം പ്ലാനില്‍ നിർദേശിക്കപ്പെട്ട പ്രകാരം ചെയ്യണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടതിനാല്‍ നിര്‍മാണം അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ മുങ്ങി. മഞ്ചവിളാകം എള്ളുവിള റോഡ് നിര്‍മാണം കോട്ടുക്കോണത്ത് പ്ലാന്‍ പ്രകാരം മതിയായ വീതിയില്‍ ഗുണപരമായും അപകടരഹിതമായും വേണമെന്നാണ് നാട്ടുകാര്‍ പൊതുമരാമത്ത് ജീവനക്കാരോട് ആവശ്യപ്പെട്ടത്. എന്നാൽ തങ്ങള്‍ക്ക് സൗകര്യപ്രദമായ തരത്തില്‍ മാത്രമേ നിര്‍മാണം നടത്തൂ എന്ന് ഓവര്‍സിയര്‍ വെല്ലുവിളിച്ച് പ്രകോപനപരമായി നാട്ടുകാരോട് കയര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചീഫ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ള ഉന്നതോദ്യോഗസ്ഥര്‍ക്ക് പരാതി നല്കി.
ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചതോടെ മുന്നൂറ് മീറ്ററോളം ദൂരം നിര്‍മാണം നടത്താതെ ഓവര്‍സിയറും സംഘവും മുങ്ങി. നാട്ടുകാരെ പരിഹസിച്ച് നിര്‍മാണം നടത്താതെ മുങ്ങിയ ഉദ്യോഗസ്ഥക്കെതിരെ നാട്ടുകാര്‍ സമരത്തിനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.