വെഞ്ഞാറമൂട്: തിരുവനന്തപുരം എക്സൈസ് സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ 250 കിലോ നിരോധിത പുകയില ഉൽപന്നങ്ങള് പിടികൂടി. കീഴായിക്കോണം അമ്പലമുക്ക് സ്വദേശി രാജെൻറ കടയില്‍ നിന്നാണ് പുകയില ഉൽപന്നങ്ങള് പിടിച്ചെടുത്തത്.
െഡപ്യൂട്ടി എക്സൈസ് കമീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരം സ്പെഷല്‍ സ്ക്വാഡിനു കൈമാറുകയും എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ആര്. മുകേഷ് കുമാറിെൻറ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കടയ്ക്കുള്ളില്‍ നിന്ന് എട്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പുകയില ഉൽപന്നങ്ങള് പിടിച്ചെടുക്കുകയുമായിരുന്നു. തുടര്‍ന്ന്, എക്സൈസ് സംഘം കടയുടമക്കെതിരെ കേസെടുക്കുകയും 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
പ്രിവൻറിവ് ഓഫിസറായ ടി. ഹരികുമാര്‍, സിവിൽ എക്സൈസ് ഓഫിസര്‍മാരായ ജസീം, സുബിന്, രാജേഷ്, ഷംനാദ്, ശ്രീലാല്‍, ഡൈവര്‍ സുനിൽ കുമാര്‍ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.