വെഞ്ഞാറമൂട്: ജലസംരക്ഷണത്തിനായി പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസിലൊതുങ്ങി ജലസ്രോതസ്സുകള്‍ നശിക്കുന്നു. നെല്ലനാട് പഞ്ചായത്ത് പരിധിയിലുള്ള പൊതുജലാശയങ്ങളാണ് ഏറ്റവും കൂടുതലായി നാശത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്.
2010ല്‍ സംസ്ഥാനത്ത് രൂക്ഷമായ വരള്‍ച്ച അനുഭവപ്പെടുകയും കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. തുടർന്ന് സര്‍ക്കാര്‍ മുന്‍കൈയിൽ ജലസംരക്ഷണ പദ്ധതികള്‍ രൂപപ്പെടുത്തിയതിന്റെ ചുവടുപിടിച്ച് ചില പഞ്ചായത്തുകളെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി.
നെല്ലനാട് പഞ്ചായത്ത് കിണര്‍ റീചാര്‍ജിങ് മുതല്‍ പഞ്ചായത്ത് പരിധിയിലെ എല്ലാ ജല സ്രോതസ്സുകളും സംരക്ഷിക്കുന്ന തരത്തിലുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു. ചെറുതും വലുതുമായി പഞ്ചായത്ത് പരിധിയിലുള്ള 75ഓളം ജല സ്രോതസ്സുകള്‍ സംരക്ഷിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നില്ല. ഇതോടെയാണ് ജലസ്രോതസ്സുകള്‍ നാശത്തിലേക്ക് നീങ്ങുന്ന അവസ്ഥയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.