വെഞ്ഞാറമൂട്: ടൂറിസം പദ്ധതി പ്രദേശമായ വെള്ളാണിക്കല്‍ പാറയിലും പുളിമാത്ത് പഞ്ചായത്തിലെ പൊരുന്തമണില്‍ റബര്‍തോട്ടത്തിലും ബുധനാഴ്ച തീപിടിച്ചു.
രണ്ടിടത്തുമായി 12 ഏക്കറോളം സ്ഥലത്തെ അടിക്കാടുകളും കുറ്റിച്ചെടികളും കത്തിനശിച്ചു. വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.വെള്ളാണിക്കല്പാറയില് രാവിലെ 11 ഓടെയാണ് തീപിടിച്ചത്. അഞ്ച് ഏക്കറോളം സ്ഥലത്തെ കുറ്റിക്കാട് കത്തിനശിച്ചു. 10 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ തവണയാണ് ഇവിടെ അഗ്നിബാധ.
വൈകീട്ട് മൂന്നോടെ പൊരുന്തമണില്‍ റബര്‍തോട്ടത്തിലെ ഏഴ് ഏക്കറോളം സ്ഥലത്തെ അടിക്കാട് കത്തിനശിച്ചു.അഗ്നിബാധയുണ്ടായ രണ്ടിടങ്ങിലും അഗ്നിരക്ഷാസേന വാഹനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്തതിനാല്‍ തീകെടുത്തല്‍ ദുഷ്കരമായിരുന്നു.മരച്ചില്ലകള്‍ വെട്ടിയടിച്ചും പ്രാദേശികമായി കിട്ടിയ വസ്തുക്കള്‍ ഉപയോഗിച്ചുമാണ് സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.