വെഞ്ഞാറമൂട്: രോഗികളുടെ അനുപാതത്തിന് അനുസരിച്ച് ഡോക്ടര്‍മാരില്ലാത്തത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ഡോക്ടര്‍മാരുടെ കുറവ് സാരമായി ബാധിക്കുകയും ചികിത്സ തേടിയെത്തുന്നവരെയും ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരെയും ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നത്.
വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ നെല്ലനാട് പഞ്ചായത്തിന്റെയും വാമനപുരം പഞ്ചായത്തിന്റെയും അതിരിലായിട്ടാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഇരു പഞ്ചായത്ത് പരിധിയില്‍ നിന്നുമായി ശരാശരി നാനൂറോളമോ ചില്ലപ്പോള്‍ അതിലധികമോ രോഗികള്‍ പ്രതിദിനം ഇവിടെ ചികിത്സ തേടിയെത്തുകയും ചെയ്യുന്നു.
ഇത്രയും രോഗികളെ പരിശോധിക്കാനാകട്ടെ മെഡിക്കല്‍ ഓഫീസര്‍ ഉൾപ്പെടെ അഞ്ച് ഡോക്ടര്മാരാണുള്ളന്നെതാണതാണ് പ്രധാന പരിമിതി. ഇതില്‍ മെഡിക്കല്് ഓഫീസര്‍ക്ക് ഓഫീസ് സംബന്ധമായ ജോലി കൂടിയുള്ളതിനാല്‍ മിക്കപ്പോഴും രോഗികളെ പരിശോധിക്കാന്‍ കഴിയാറില്ല.
ശേഷിക്കുന്ന നാല് ഡോക്ടര്‍മാരില്‍ മൂന്ന് പേര് ഉച്ചവരെയും ഒരാള്‍ ഉച്ചക്ക് ഒരു മണി മുതല്‍ ആറ് മണിവരെയും രോഗികളെ പരിശോധിക്കുന്നു. ഇതില്‍ നിന്നു തന്നെ രണ്ട് ദിവസത്തിലൊരിക്കല്‍ ഡോക്ടര്‍മാരിലൊരാള്‍ പ്രതിവാര അവധിയിയിലാവുന്നതിനാല് പ്രസ്തുത ദിവസങ്ങളില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്ക് ഇത്രയും രോഗികളെ പരിശോധിക്കേണ്ടതായി വരുന്നു.
ഓരോ രോഗിക്കും എത്ര കടുപ്പമേറിയ അസ്ഥയില്‍ എത്തിയാലും ഇത് കാരണം മണിക്കൂറുകളോളം ഡോക്ടറെ കാണാന്‍ കാത്തു നില്‍ക്കേണ്ടി വരുന്ന സ്ഥിതി സൃഷ്ടിക്കപ്പെടുകയും ബുദ്ധിമുട്ടിലാക്കുകയുമാണ് ചെയ്യുന്നത്.
കൂടാതെ ലോകാരോഗ്യ സംഘടന പറയുന്നതിന്റെ നാലിരട്ടിയിലേറെ രോഗികളെ നിത്യേന പരിശോധിക്കേണ്ടി വരുന്ന അവസ്ഥ ഡോക്ടര്‍മാരെയും സമ്മര്‍ദ്ദത്തിലാക്കുന്നതായും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.