വെഞ്ഞാറമൂട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും തിരുവോണത്തലേന്ന് രാത്രി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. അജിത്, നജീബ്, സതികുമാര്‍, ഷജിത്ത് എന്നിവരുമായാണ് ബുധനാഴ്ച ഇവരുടെ വീടുകളിലും ഗൂഢാലോചന നടന്നെന്ന് പറയപ്പെടുന്ന ഫാംഹൗസിലും തെളിവെടുപ്പ് നടത്തിയത്.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിെൻറ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. വരും ദിവസങ്ങളില്‍ ബാക്കിയുള്ള പ്രതികളുമായുള്ള തെളിവെടുപ്പും നടക്കും. കേസില്‍ നേരിട്ടിടപെട്ടവരും പ്രതികളെ സഹായിച്ചവരും ഉൾപ്പെടെ ഒമ്പത് പേരെയാണ് അറസ്റ്റ് ചെയ്തത്.ഇതില്‍ ഷജിത്, നജീബ്, അജിത്, സതിമോന്, സജീവ്, സനല്‍, പ്രീജ എന്നിവരെയാണ് കോടതിയില്‍നിന്ന് ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
ഇതില്‍ സനലിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചോദ്യം ചെയ്തതില്‍നിന്ന് സംഭവത്തില്‍ കൂടുതല്‍ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചതായാണ് സൂചന. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.