തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആർ.ടി ഒാഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച പണവും വിവിധ ക്രമക്കേടുകളും കണ്ടെത്തി. പരാതികളുടെ അടിസ്ഥാനത്തിൽ 30 ആർ.ടി ഒാഫിസുകൾ കേന്ദ്രീകരിച്ച് ഒേര സമയമായിരുന്നു പരിേശാധന.
ഒാഫിസുകളിൽ ഏജൻറുമാർ മുഖേന ലഭിക്കുന്ന അപേക്ഷകളിൽ മാത്രമാണ് തീർപ്പുണ്ടാകുന്നതെന്നും പൊതുജനങ്ങളിൽനിന്ന് മോേട്ടാർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്നുമുള്ള പരാതിയാണ് വിജിലൻസിന് ലഭിച്ചത്. ഇത് തെളിയിക്കുന്ന വിവരങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയതെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
ഒാഫിസുകളിൽനിന്ന് പിടിച്ചെടുത്ത പണം കൈക്കൂലിയാണെന്ന് കരുതുന്നു. പരിശോധന സംബന്ധിച്ച വിശദാംശങ്ങൾ ഒൗദ്യോഗികമായി ക്രോഡീകരിച്ച് ഒൗദ്യോഗികമായി ഇന്ന് വെളിപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.