ഫാം നടത്താൻ വാടകക്കെടുത്ത സൊസൈറ്റി സ്ഥലത്ത് മാലിന്യം നിക്ഷേപിച്ച നിലയിൽ

ഫാം നടത്താനെടുത്ത സ്ഥലത്ത്​ മാലിന്യ നിക്ഷേപം; പ്രതിഷേധവുമായി നാട്ടുകാർ

പോത്തൻകോട്: ഫാം നടത്താനായി കരാറിനെടുത്ത സൊസൈറ്റി സ്ഥലത്ത് മാലിന്യ നിക്ഷേപം നടത്തിയതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. കണിയാപുരം കയർ വ്യവസായ സംഘത്തിന്റെ സ്ഥലത്താണ് കരാറിന്റെ മറവിൽ സ്വകാര്യ വ്യക്തി ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്​ ഉൾപ്പെടെയുള്ള മാലിന്യങ്ങളും ചൊവ്വാഴ്ച കൊണ്ട് തള്ളിയത്.

ഇതോടെ, ജനവാസ കേന്ദ്രമായ പ്രദേശത്ത് ദുർഗന്ധമുയർന്നു. തുടർന്ന്​ നാട്ടുകാർ അനധികൃത മാലിന്യ നിക്ഷേപത്തിനെതിരെ പരാതിയുമായി എത്തുകയും മാലിന്യ നിക്ഷേപം തടയുകയും ചെയ്തു. മംഗലപുരം പൊലീസിനും നാട്ടുകാർ പരാതി നൽകി. പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതരും മംഗലപുരം പൊലീസും സ്ഥലത്തെത്തി മാലിന്യം അടിയന്തരമായി നീക്കം ചെയ്യാൻ സ്ഥലമുടമക്ക്​ നോട്ടീസ് നൽകി.

കണിയാപുരം യു.പി.എസിന് 100 മീറ്റർ മാത്രം അകലത്തിലാണ് മാലിന്യം നിക്ഷേപിച്ചത്. ആരാധനാലയങ്ങളും സമീപത്തുണ്ട്. കണിയാപുരം കയർ സഹകരണ സംഘത്തിന്റെ രണ്ടര ഏക്കർ സ്ഥലം 8000 രൂപ വാടകക്ക്​ രണ്ടുമാസം മുമ്പാണ് സ്വകാര്യ വ്യക്തിക്ക് നൽകിയത്. കന്നുകാലി ഫാമിനാണ് സഹകരണ സംഘത്തിന്റെ സ്ഥലം വാടകക്ക്​ നൽകിയിരുന്നത്. 

Tags:    
News Summary - Waste disposal at the farm site; Locals in protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.