ആറ്റിങ്ങൽ: കരിഞ്ഞുണങ്ങിയ പിരപ്പമൺകാട് പാടശേഖരത്തിൽ പരാതികൾക്കൊടുവിൽ വെള്ളമെത്തി. 50 ഹെക്ടറിൽ നെൽകൃഷിയാണ് ഇവിടെ കരിഞ്ഞുണങ്ങിയത്. ഇവിടേക്ക് ജലം എത്തിച്ചിരുന്ന പമ്പ് ഹൗസ് പൂട്ടിയതാണ് കാരണം. പാടം വീണ്ടുകീറിയതോടെ നദിയിൽനിന്ന് വെള്ളമെത്തിക്കാൻ കഴിയാതെ പാടശേഖര സമിതി വലഞ്ഞു. കർഷക പ്രതിഷേധമുണ്ടായതിനെ തുടർന്ന് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും അടിയന്തരമായി ഇടപെട്ടാണ് പമ്പ് ഹൗസ് വീണ്ടും പ്രവർത്തനമാരംഭിച്ചത്.
തുടർന്ന്, സ്വകാര്യ പമ്പ് സെറ്റ് വാടകക്കെടുത്ത് വെള്ളം പമ്പ് ചെയ്തു തുടങ്ങി. പാടശേഖര സമിതിക്ക് ചിറയിൻകീഴ് ബ്ലോക്ക് നൽകിയ പമ്പ് ഹൗസ് വൈദ്യുതിയില്ലാത്തതു മൂലമാണ് പ്രവർത്തനരഹിതമായിരുന്നത്. പിരപ്പമൺകാട് ഏലായിലെ ജലസേചനത്തിന് വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് വരുന്ന ചെലവും, കുടിശ്ശിക തുകയും പഞ്ചായത്ത് കമ്മിറ്റി നൽകാമെന്ന് കഴിഞ്ഞ ദിവസം തീരുമാനിച്ചതോടയാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.