തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ ജീവഹാനി സംഭവിക്കുന്നവരുടെ പട്ടികയിൽ ഏറെയും പാമ്പുകടിയേറ്റ്. പിന്നെ സംഭവിക്കുന്ന മരണങ്ങൾ കൂടുതലും കാട്ടുപന്നിയുടെ ആക്രമണത്താലാണ്. ആന, കടുവ, പുലി, കരടി മുതലായവയുടെ ആക്രമണത്താൽ മരണമടയുന്നവരുടെ എണ്ണം വളരെ കുറവെന്നും വനംവകുപ്പിെൻറ കണക്കുകൾ.
പാമ്പുകടി വന്യജീവി ആക്രമണങ്ങളുടെ പട്ടികയിലാണെങ്കിലും 90 ശതമാനം പാമ്പുകടികളും അതുമൂലമുള്ള മരണങ്ങളും വനത്തിന് പുറത്ത് നാട്ടിൻപുറങ്ങളിൽ സംഭവിച്ചവയാണ്. 2016 മുതലുള്ള വനംവകുപ്പിെൻറ കണക്കിൽ 1500 ഓളം പാമ്പുകടി മരണങ്ങളാണ് സംസ്ഥാനത്ത് സംഭിച്ചിരിക്കുന്നത്. അതേകാലയളവിൽ മറ്റ് മൃഗങ്ങളുടെ ആക്രമണം 60- 70 നുള്ളിൽ മാത്രമേയുള്ളൂ. ഒരുവർഷം ശരാശരി 40 മരണങ്ങൾ മാത്രമാണ് മറ്റ് മൃഗങ്ങളുടെ ആക്രമണം കാരണം സംഭവിക്കുന്നത്.
അതിൽ കൂടുതലും കാട്ടുപന്നിയുടെ ആക്രമണംമൂലം സംഭവിക്കുന്നവയുമാണ്. നഷ്ടപരിഹാരം നിശ്ചയിക്കുമ്പോൾ, യഥാർഥത്തിൽ രണ്ടും രണ്ടായി കണക്കാക്കി നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ഇപ്പോൾ ഉയരുന്നുണ്ട്.
വനത്തിന് പുറത്ത് നടക്കുന്ന വന്യമൃഗാക്രമണ മരണങ്ങളിലെല്ലാം മറ്റ് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നാണ് തുക അനുവദിക്കുന്നത്. അപ്രകാരം കേരളവും നടപ്പാക്കിയാൽ വനത്തിനുള്ളിൽ നടക്കുന്ന വന്യമൃഗാക്രമണ മരണങ്ങളിലെ നഷ്ടപരിഹാര തുക യഥാസമയം വിതരണം ചെയ്യാനും കാലാനുസൃതമായി നഷ്ടപരിഹാര തുക പരിഷ്കരിക്കാനും കഴിയുമെന്ന വാദങ്ങളും ഉയർന്നിട്ടുണ്ട്.
10 ലക്ഷം രൂപയാണ് വന്യമൃഗങ്ങളുടെ ആക്രമണം കാരണമുള്ള മരണങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാര തുക. പാമ്പുകടി മരണങ്ങൾക്ക് രണ്ടുലക്ഷമാണ് നഷ്ടപരിഹാരം. 2020ന് ശേഷം നഷ്ടപരിഹാര വിതരണം മുടങ്ങിക്കിടക്കുകയുമാണ്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം 10 കോടി രൂപ വിതരണം ചെയ്തു.
ഇതിൽ വന്യമൃഗങ്ങളുടെ ആക്രമണത്താൽ സംഭവിച്ച കൃഷിനാശങ്ങളും ഉൾപ്പെടും. ലഭിച്ച 8,231 അപേക്ഷകളിലായി 11 കോടിയോളം രൂപ നഷ്ടപരിഹാരം ഇനി നൽകാനുണ്ട്. 2021 ജൂൺ മുതലുള്ള 8,231 അപേക്ഷകളാണ് വിവിധ വനം വകുപ്പ് ഓഫിസുകളിൽ കെട്ടിക്കിടക്കുന്നത്. അതിൽ 70 ശതമാനവും കാർഷികവിള നഷ്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.