വള്ളക്കടവ്: തിരക്കുള്ള ഇൗഞ്ചക്കൽ ജങ്ഷനിലെ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കാൻ ഫ്ലൈ ഓവർ നിർമിക്കാനായി നാഷനൽ ഹൈവേ അതോറിറ്റിയെ സമീപിക്കുമെന്ന് മന്ത്രി ആൻറണി രാജു.
തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ വികസന പദ്ധതികൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിനുശേഷം മന്ത്രി അറിയിച്ചതാണ് ഇക്കാര്യം. നിരവധി റോഡുകൾ സംഗമിക്കുന്ന തിരക്കേറിയ ഇൗഞ്ചക്കൽ ജങ്ഷനിൽ ഫ്ലൈഓവർ എന്ന ആവശ്യം നേരത്തെ ഉയർന്നതാണ്.
ഫ്ലൈഓവർ നിർമിക്കാതെ ഇൗഞ്ചക്കൽ ജങ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സാധിക്കില്ലെന്നാണ് യോഗത്തിലുണ്ടായ പൊതുവായ നിഗമനം. ഈ ആവശ്യത്തിനായി മന്ത്രി ആൻറണി രാജു ഡൽഹിയിൽ പോയി ദേശീയപാത അതോറിറ്റി ചെയർമാനുമായി നേരിട്ട് ചർച്ച നടത്തും.
തിരക്കേറിയ സമയത്ത് ഗതാഗതക്കുരുക്ക് പരിഹരിക്കാനായി സമീപത്തുള്ള ചെറിയ റോഡിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത് പരിശോധിക്കുമെന്ന് െപാലീസ് അറിയിച്ചു. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ജനപ്രതിനിധികൾ, െപാലീസ്, ദേശീയപാത അതോറിറ്റി, നഗരസഭ ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ െറസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.