തിരുവനന്തപുരം: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനം 2023 സെപ്റ്റംബർ 24 ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് വള്ളക്കടവ് സെൻറ് സേവിയേഴ്സ് കമ്മ്യൂണിറ്റി ഹാളിൽ നടത്തും. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പ​ങ്കെടുക്കും. വിവിധ വിഷയങ്ങളിൽ പ്രമുഖ പണ്ഡിതന്മാർ പ്രഭാഷണം നിർവഹിക്കും.

സമ്മേളനത്തിന്റെ പ്രചരണാർഥം മധുരം ഖുർആൻ കുടുംബ സംഗമങ്ങൾ, ഖുർആൻ ക്വിസ് മത്സരം, ഖുർആൻ പാരായണ മത്സരങ്ങൾ, ഏരിയാ സംഗമങ്ങൾ, വിജ്ഞാന വേദി തുടങ്ങിയവ സംഘടിപ്പിക്കും. സമ്മേളനത്തിന്റെ നടത്തിപ്പിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

യോഗത്തിൽ വിസ്ഡം തിരുവനന്തപുരം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട്, ജില്ലാ പ്രസിഡന്റ് നസീർ ഷഹീൽ വള്ളക്കടവ്, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി നസീം അഴീക്കോട്, ഹാറൂൺ വള്ളക്കടവ്, വിസ്ഡം യൂത്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം താഹാ പാലാങ്ങോണം, നസീൽ കണിയാപുരം, അൻസാറുദ്ദീൻ സ്വലാഹി പീരുമേട്, അൻസീർ, സൈഫുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - Wisdom Quran conference on 24th in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.