തിരുവനന്തപുരം: മൂന്ന് മക്കളുടെ പിതൃത്വം ഡി.എൻ.എ പരിശോധനയിലൂടെ തെളിയിക്കപ്പെട്ടിട്ടും കുടുംബത്തിനെ ഒപ്പം കൂട്ടാനോ ജീവനാംശം നല്‍കാനോ തയാറാകാത്ത പിതാവിനെതിരെ വനിതാ കമീഷെൻറ ഇടപെടൽ.
ചിറയിന്‍കീഴ് സ്വദേശിയായ പരാതിക്കാരി തുടര്‍ന്നുള്ള കുടുംബജീവിതത്തിന് താൽപര്യമില്ലെന്നും ജീവനാംശം ലഭിക്കണമെന്നും അറിയിച്ചതിനെ തുടര്‍ന്നാണ് കമീഷൻ, സഹായവുമായി രംഗത്തെത്തിയത്. ഏഴു വര്‍ഷം മുമ്പ് പിണങ്ങിപ്പോയ ഭര്‍ത്താവ് ചെലവിനു നല്കണമെങ്കില് കുട്ടികളുടെ പിതൃത്വം ഡി.എൻ.എ ടെസ്റ്റ് നടത്തി തെളിയിക്കണമെന്ന് ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു.
ഇതിെൻറ അടിസ്ഥാനത്തില്‍ കമീഷനെ സമീപിച്ച സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയും മൂന്ന് മക്കളെയും സൗജന്യമായി ഡി.എൻ.എ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ഡി.എൻ.എ പരിശോധനയില്‍ കുട്ടികളുടെ ബയോളജിക്കല്‍ ഫാദര്‍ ഇയാള്‍ തന്നെയാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് ഇന്നലെ നടന്ന അദാലത്തിലേക്ക് ഇരുവരെയും വിളിച്ചുവരുത്തിയിരുന്നു.
എന്നാല്‍, ചെലവിനു നല്കാന് ഇനിയും കൂട്ടാക്കാത്ത നിലപാടായിരുന്നു ഇയാള്‍ സ്വീകരിച്ചത്. പരാതിക്കാരിക്ക് കുടുംബകോടതിയില്‍ ജീവനാംശം ലഭിക്കുന്നതിനുവേണ്ട സഹായം കമീഷന് ചെയ്യുമെന്ന് പരാതി കേട്ട കമീഷന് അംഗം അഡ്വ. എം.എസ്. താര പറഞ്ഞു. കമീഷന് അംഗം ഇ.എം. രാധയും അദാലത്തില്‍ പങ്കെടുത്തു. ഇതുള്‍പ്പെടെ 24 പരാതികളാണ് അദാലത്തിന് പരിഗണിച്ചത്. ഒമ്പത് പരാതികളില്‍ തീര്‍പ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.