വ​നി​ത ദി​ന​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ട്രോ​മ കെ​യ​ർ ആം​ബു​ല​ൻ​സ് പ​ദ്ധ​തി​യാ​യ ക​നി​വ് 108 ആം​ബു​ല​ൻ​സ് സ​ർ​വി​സി​ന്റെ ക​ൺ​ട്രോ​ൾ റൂം ​നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത് പെ​ൺ ക​രു​ത്ത്


വനിത ദിനം: ജില്ലയിൽ വിപുലമായ പരിപാടികൾ

തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ ദ​ത്തെ​ടു​ക്ക​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്ത്​ വ​രു​ന്ന ഏ​റ്റ​വും മു​തി​ർ​ന്ന അ​മ്മ​മാ​രെ ആ​ദ​രി​ച്ചു. 15നും 25​നും വ​ർ​ഷ​ത്തി​നി​ട​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ദ​ത്തെ​ടു​ക്ക​ൽ കേ​ന്ദ്ര​ത്തി​ലെ എ​സ്. മാ​യാ​കു​മാ​രി, പി.​ജി. ബി​ന്ദു​മോ​ൾ, ബി. ​പ​ത്മ​കു​മാ​രി, എ​ൽ. ജ​യ, എം. ​സെ​ലീ​ന, കെ.​എ​സ്. രാ​ജി, മ​ല​പ്പു​റം ദ​ത്തെ​ടു​ക്ക​ൽ കേ​ന്ദ്ര​ത്തി​ലെ ആ​യ​മാ​രാ​യ എ​ൻ.​കെ. റാ​ഫി​യ, കെ.​പി. നി​ർ​മ​ല, കെ. ​ഹ​ബ്സ​ത്ത്, പി.​കെ. പ്രേ​മ​ല​ത എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. ന​വ കേ​ര​ളം മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ ഡോ. ​ടി.​എ​ൻ. സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​എ​ൽ. അ​രു​ൺ​ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​മൂ​ഹി​ക​ശു​ശ്രൂ​ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത ദി​നം സം​ഘ​ടി​പ്പി​ച്ചു. ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് തോ​മ​സ് ജെ. ​നെ​റ്റോ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഈ ​ലോ​കം പു​രോ​ഗ​തി കൈ​വ​രി​ക്കു​ന്ന​ത് സ്ത്രീ​ശാ​ക്തീ​ക​ര​ണം യാ​ഥാ​ർ​ഥ്യ​മാ​കു​മ്പോ​ഴാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ്മേ​ള​നം റെ​യി​ൽ​വേ അ​ത്‌​ല​റ്റ് ല​ത നി​ക്കോ​ളാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​എ​ച്ച്.​ജി ഫെ​ഡ​റേ​ഷ​ൻ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്റ് സു​ശീ​ല ജോ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ള​യം ഫൊ​റോ​ന പ്ര​സി​ഡ​ന്റ് ഡോ​ളി ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വ​നി​ത ദി​ന​ത്തി​ൽ സ​ർ​ക്കാ​റി​ന്റെ ട്രോ​മ കെ​യ​ർ പ​ദ്ധ​തി ക​നി​വ് 108 ആം​ബു​ല​ൻ​സ് സ​ർ​വി​സി​ന്റെ ക​ൺ​ട്രോ​ൾ റൂം ​നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത​ത് വ​നി​ത​ക​ൾ. ക​ൺ​ട്രോ​ൾ റൂം ​മാ​നേ​ജ​റു​ടെ ചു​മ​ത​ല ഉ​ൾ​പ്പെ​ടെ എ​മ​ർ​ജ​ൻ​സി റെ​സ്​​പോ​ൺ​സ് സെ​ന്റ​റി​ന്റെ പൂ​ർ​ണ നി​യ​ന്ത്ര​ണം വ​നി​ത എ​മ​ർ​ജ​ൻ​സി ഓ​ഫി​സ​ർ​മാ​ർ​ക്കാ​യി​രു​ന്നു. ടീം ​ലീ​ഡ​ർ എ​സ്.​എ​സ്. ധ​ന്യ ക​ൺ​ട്രോ​ൾ റൂം ​മാ​നേ​ജ​റു​ടെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. എ​മ​ർ​ജ​ൻ​സി റെ​സ്​​പോ​ൺ​സ് ഓ​ഫി​സ​ർ​മാ​രാ​യ സി.​എ​സ്. അ​ർ​ച്ച​ന, ജി.​യു. വി​ജി എ​ന്നി​വ​ർ ടീം ​ലീ​ഡ​റി​ന്റെ ചു​മ​ത​ല നി​ർ​വ​ഹി​ച്ചു. 36 വ​നി​ത എ​മ​ർ​ജ​ൻ​സി റെ​സ്​​പോ​ൺ​സ് ഓ​ഫി​സ​ർ​മാ​രാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴു​മു​ത​ൽ രാ​ത്രി 10 വ​രെ ര​ണ്ട്​ ഷി​ഫ്റ്റു​ക​ളി​ലാ​യി നി​യ​ന്ത്രി​ച്ച​ത്.

യു.​എ​സ്.​ടി കേ​ന്ദ്ര​ത്തി​ൽ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ‘സ്ത്രീ​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ക, പു​രോ​ഗ​തി ത്വ​രി​ത​പ്പെ​ടു​ത്തു​ക’ എ​ന്ന വ​നി​ത ദി​ന ആ​ശ​യ​ത്തോ​ട് ചേ​ർ​ന്നു​നി​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കി​ര​ൺ നാ​രാ​യ​ണ​ൻ, വ​നി​ത സം​രം​ഭ​ക ഷീ​ല ജെ​യിം​സ്, ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വും പ്രോ​ജ​ക്ട് വി​ഷ​ൻ കേ​ര​ള അം​ബാ​സ​ഡ​റു​മാ​യ ഫാ​ത്തി​മ അ​ൻ​ഷി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. സം​ഘ​നൃ​ത്തം, സം​ഗീ​ത​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യും അ​ര​ങ്ങേ​റി. ഇ​ൻ​സ്പെ​യ​റി​ങ് വി​മ​ൻ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ ക​വി​ത ര​ച​ന, ചെ​റു​ക​ഥ ര​ച​ന, ലേ​ഖ​ന ര​ച​ന എ​ന്നി​വ കൂ​ടാ​തെ ചി​ത്ര ര​ച​ന, പെ​ൻ​സി​ൽ സ്കെ​ച്ച് തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി. സ്റ്റേ​ജ് പ​രി​പാ​ടി​ക​ൾ, പാ​ന​ൽ ച​ർ​ച്ച​ക​ൾ, ഗ്രൂ​മി​ങ് സെ​ഷ​നു​ക​ൾ, വ​നി​ത സം​രം​ഭ​ക​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം, വി​ൽ​പ​ന എ​ന്നി​വ ന​ട​ന്നു. ജി​ല്ല നി​യ​മ സേ​വ​ന അ​തോ​റി​റ്റി​യു​ടെ വ​നി​ത ദി​നാ​ഘോ​ഷം ന​ട​ത്തി. വെ​ള്ള​യ​മ്പ​ലം മാ​ന​വീ​യം വീ​ഥി മു​ത​ൽ പാ​ള​യം അ​യ്യ​ങ്കാ​ളി ഹാ​ൾ വ​രെ ന​ട​ന്ന കൂ​ട്ട ന​ട​ത്തം മ​ന്ത്രി വീ​ണ ജോ​ർ​ജും ജി​ല്ല ജ​ഡ്ജി ആ​ർ. സു​ദ​ർ​ശ​ന​നും ചേ​ർ​ന്ന് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. അ​യ്യ​ങ്കാ​ളി ഹാ​ളി​ൽ ന​ട​ന്ന ദി​നാ​ച​ര​ണം ജി​ല്ല ജ​ഡ്ജി സു​ദ​ർ​ശ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്വി​സ് പ​രി​പാ​ടി, നി​യ​മ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സു​ക​ൾ, ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.

മാ​ർ ബ​സേ​ലി​യോ​സ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് നാ​ഷ​ന​ൽ സ​ർ​വി​സ് സ്കീം ​യൂ​നി​റ്റും ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്റും ചേ​ർ​ന്ന് വ​നി​ത ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി സൈ​ക്കി​ൾ റാ​ലി ന​ട​ത്തി. മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സ​മ്മേ​ള​നം മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ബ്ര​ഹാം മാ​ത്യു, പ്രോ​ഗാം ഓ​ഫി​സ​ർ ജെ.​എ​സ്. പ്ര​വീ​ൺ, ഫാ. ​ജോ​ൺ വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ചെ​റു​ര​ശ്മി സെ​ന്‍റ​റും ജ​ൻ​ശി​ക്ഷ​ൺ സ​ൻ​സ്ഥ​നും സം​യു​ക്​​ത​മാ​യി ചെ​റി​യ​തു​റ​യി​ൽ വ​നി​ത ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. സ്ത്രീ​ക​ൾ ത​ങ്ങ​ൾ സ്വ​ത​​ന്ത്ര​രാ​ണെ​ന്ന ആ​ശ​യം മു​ൻ​നി​ർ​ത്തി ക​ട​ൽ​തീ​ര​ത്ത്​ 100 പ​ട്ട​ങ്ങ​ളും പ​റ​ത്തി. സെ​ന്‍റ്​ റോ​ക്സ്​ കോ​ൺ​വെൻറ്​ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ സേ​വ്യ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഡോ. ​കെ.​ജി. താ​ര, ജ​ൻ​സി​ക്ഷ​ൺ ഡ​യ​റ​ക്ട​ർ കെ. ​ബി. സ​തീ​ഷ്, കൗ​ൺ​സി​ല​ർ​മാ​രാ​യ മി​ലാ​നി പെ​രേ​ര, അ​യ​റി​ൻ ദാ​സ്, മേ​രി ജി​പ്സി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

ലോ​ക വ​നി​ത ദി​ന​ത്തി​ൽ ക്ഷേ​മ​പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ അ​മ്മ​മാ​ർ കോ​ൺ​ഗ്ര​സ് പാ​ള​യം ബ്ലോ​ക്ക്​ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​നു​മു​ന്നി​ൽ പി​ച്ച​ച്ച​ട്ടി​യു​മാ​യി ന​ട​ത്തി​യ സ​മ​രം

 തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​വ​കേ​ര​ളം ക​ൾ​ച​റ​ൽ ഫോ​റം സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ പ്ര​സി​ഡ​ൻ​റ് എം. ​ഖു​ത്തു​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി മ​ട​വൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വാ​ർ​ന്ന പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച വ​നി​ത​ക​ളെ ആ​ദ​രി​ച്ചു.

Tags:    
News Summary - Women's day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.