മംഗലപുരം (തിരുവനന്തപുരം): യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മംഗലപുരം പൊലീസ് കേസെടുത്തു. പുത്തൻതോപ്പ് സ്വദേശിയായ അനസിനാണ് ഞായറാഴ്ച രാത്രി പത്തോടെ പടിഞ്ഞാറ്റുമുക്കിന് സമീപം മസ്താൻമുക്ക് ജങ്ഷനിൽെവച്ച് മർദനമേറ്റത്.
അനസ് സുഹൃത്തിനൊപ്പം യാത്ര ചെയ്യവെ കണിയാപുരം മസ്താൻമുക്ക് ജങ്ഷനിൽ ഫൈസലും രണ്ട് സുഹൃത്തുക്കളും ചേർന്ന് ബൈക്ക് തടഞ്ഞ് നിർത്തിയതിനുശേഷം താക്കോൽ ഊരിയെടുത്തു. ഇത് ചോദ്യം ചെയ്തതിനാണ് ക്രൂരമായി മർദിച്ചത്.
തിങ്കളാഴ്ച രാവിലെ മംഗലപുരം പൊലീസിൽ ബന്ധുക്കൾ പരാതി നൽകാനെത്തിയെങ്കിലും പരാതി സ്വീകരിക്കാതെ സംഭവം നടന്നത് കഠിനംകുളം സ്റ്റേഷൻ പരിധിയിലാണെന്നറിയിച്ച് പൊലീസ് മടക്കി.പരാതിക്കാർ കഠിനംകുളം പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പരാതി അവിടെയും സ്വീകരിച്ചില്ല. അവസാനം മംഗലപുരം പൊലീസ് മൂന്നു പേർക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഭക്ഷണം വാങ്ങാനെത്തിയ അനസിനെ മൂന്നുപേരടങ്ങിയ സംഘമാണ് മർദിച്ചത്. മർദനമേറ്റ് തറയിൽ വീണ അനസിനെ പലതവണ വീണ്ടും മർദിക്കുന്നതും സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളിലുണ്ട്.
അനസിനെ മർദിക്കുന്ന സി.സി.ടി.വി ദൃശ്യം
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കഠിനംകുളം പൊലീസ് മംഗലപുരം സ്റ്റേഷൻ പരിധിയിലാണെന്ന് പറഞ്ഞ് മടങ്ങി. നാട്ടുകാരാണ് ഇയാളെ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. തലയ്ക്ക് ഗുരുതര പരിേക്കറ്റ ഇയാളുടെ ഒരു പല്ലും നഷ്ടപ്പെട്ടു. മർദനമേറ്റ അനസ് പുത്തൻതോപ്പ് ആശുപത്രിയിൽ ചികിത്സയിലാണ്.
എന്നാൽ, കേസിലെ മുഖ്യപ്രതി മസ്താൻമുക്ക് സ്വദേശി ഫൈസലിനെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആയുധം കൊണ്ടുള്ള മർദനമല്ലാത്തതിനാലാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതെന്നാണ് പൊലീസിെൻറ വിചിത്രമായ മറുപടി. സ്റ്റേഷൻ ജാമ്യം കൊടുത്തത് വിവാദമായതോടെ അനസിെൻറ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.