തിരുവനന്തപുരം: ആറു വയസ്സുകാരിയായ മകളെ പീഡിപ്പിച്ചയാൾക്കൊപ്പം തങ്ങളെ തങ്ങാൻ പൊലീസ് നിർബന്ധിച്ചെന്ന ആരോപണമുന്നയിച്ച യുവതി മലയിൻകീഴ് പൊലീസിെൻറ നടപടികളിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കി വീണ്ടും രംഗത്ത്. താൻ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മൊഴിയെടുത്തെങ്കിലും അവ പൂർണമായി രേഖപ്പെടുത്തിയില്ലെന്ന് അവർ ആരോപിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്നെ കാണാനോ പരാതി കേൾക്കാനോ തയാറായില്ലെന്നും ചൂണ്ടിക്കാട്ടി. നിലവിലെ അന്വേഷണത്തിൽ നീതി കിട്ടുമെന്ന് കരുതുന്നില്ലെന്നും യുവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.