ശംഖുംമുഖം: വിമാനത്താവളത്തിൽ എത്തിയശേഷം കാണാതായതിനെതുടർന്ന് പൊലീസ് കണ്ടെത്തിയ യുവാവിനെ കസ്റ്റംസ് ചോദ്യം ചെയ്തു. സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയാണെന്ന സംശയത്തെ തുടർന്നാണ് കസ്റ്റംസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചത്.
കഴിഞ്ഞ ആഗസ്റ്റ് എട്ടിന് വിദേശത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കല്ലറ പാങ്ങോട് സ്വദേശി അൽഅമീനെ കാണാനിെല്ലന്ന് കാട്ടി ബന്ധുക്കൾ അടുത്ത ദിവസം വലിയതുറ പൊലീസിൽ പരാതി നൽകിയിരുന്നു. വിമാനത്താവളത്തിലെത്തിയ ഇയാൾ ഒരു സംഘത്തിനൊപ്പം പോയെന്നായിരുന്നു അന്വേഷണത്തിൽ വ്യക്തമായത്.
അന്വേഷണം നടത്തിയ പൊലീസ് കല്ലറയിൽനിന്ന് ഇയാളെ കെണ്ടത്തി. തുടർന്ന് വലിയതുറ സ്റ്റേഷനിലെത്തിച്ച് ജാമ്യം നൽകി വിട്ടയച്ചു.
എന്നാൽ, ഇയാൾ സ്വർണക്കടത്ത് സംഘത്തിലെ കാരിയറാെണന്നും സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കാണാതായതിന് പിന്നിലെന്നും മനസ്സിലാക്കിയ കസ്റ്റംസ് ഇയാളെ തിങ്കളാഴ്ച വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച വീണ്ടും ഹാജരാകണമെന്ന് നിർദേശിച്ചാണ് വിട്ടയച്ചതെന്നാണ് വിവരം. സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള കുടിപ്പക കാരണം ഇയാളെ കണ്ണൂർ സംഘം തട്ടിക്കൊണ്ട് പോകുകയും പിന്നീട് വിട്ടയക്കുകയും ചെയ്യെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.