ബസ് സർവിസ് റദ്ദാക്കിയത് യാത്രക്കാരെ വലച്ചു

ഗൂഡല്ലൂർ- . ഗൂഡല്ലൂരിൽ നിന്ന് ദേവർഷോല,പാട്ടവയൽ വഴി വൈകുന്നേരം 5.40 ന് അ യ്യംകൊല്ലിയിലേക്ക് സർവിസ് നടത്തുന്ന ബസാണ് മുന്നറിയിപ്പില്ലാതെ സർവിസ് റദ്ദാക്കിയത്. സ്കൂൾ-കോളജ് വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാർ പെരുവഴിയിലായി. ഡിപ്പോ അധികൃതർ തോന്നിയത് പോലെയാണ് സർവിസ് നടത്തുന്നതെന്ന് യാത്രക്കാർ ആരോപിച്ചു. ഒരു മണിക്കൂർ കഴിഞ്ഞാണ് യാത്ര തുടരാനായത്. വന്യജീവിശല്യം രൂക്ഷമായ മേഖലയായതിനാൽ ക്യത്യസമയത്ത് ബസ് ലഭിക്കാത്തത് കാരണം ജനം കടുത്ത പ്രയാസത്തിലാണ്. GDR PASSENGERS:ഗൂഡല്ലൂർ ഗ്യാരേജിൽ മുന്നിൽ പാട്ടവയലിലേക്കുള്ള ബസിനായി കാത്തിരിക്കുന്ന സ്കൂൾ-കോളജ് വിദ്യാർഥികളും മറ്റ് യാത്രക്കാരും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.